പശുക്കടവിൽ യുവതി ഷോക്കേറ്റ് മരിച്ച സംഭവം; കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ്
പശുക്കടവ് : പശുവിനെ തീറ്റാൻ പോയ പശുക്കടവ് കങ്ങോട് മല യിൽ ചുളപറമ്പിൽ ബോബി (40) വൈദ്യുതക്കെണിയിൽ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ഇന്നലെ പ്രദേശവാസിക ളായ ഏതാനും പേരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട ന്നാണ് പൊലീസ് സംശയിക്കുന്നത് .
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പശുവിനെ തീറ്റാൻ പോയ ബോ ബിയെ കാണാതായത്. നാട്ടു കാർ നടത്തിയ തിരച്ചിലിൽ രാ ത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടുമൃഗങ്ങളെ പിടി കൂടാൻ സ്‌ഥാപിച്ച വൈദ്യുതി ക്കെണിയിൽ നിന്ന് ഷോക്കേറ്റാ ണ് ബോബി മരിച്ചതെന്നു പൊ ലീസ് കണ്ടെത്തി. സംഭവത്തിൽ അയൽവാസിയായ ചീരമറ്റ ത്തിൽ ലിനീഷിനെ തൊട്ടിൽപാ ലം പൊലീസ് അറസ്‌റ്റ് ചെയ്തി ട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്ര മേ കൂടുതൽ വിവരങ്ങൾ ലഭിക്കു കയുള്ളൂ എന്നും പൊലീസ് പറഞ്ഞു

Comments
Post a Comment