കരാട്ടെ പടിച്ച പെൺകുട്ടിയെ.. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആസാം കാരനെ വയറിന് ചവിട്ടി കുതറി മാറി അവൾ രക്ഷപ്പെട്ടു..

 

തിരൂരങ്ങാടി (മലപ്പുറം): ഏതോ ഒരാൾ വായപൊത്തി, കൈകൾ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാൻ ശ്രമി ച്ചു. ഒരു പന്ത്രണ്ടുവയസ്സുകാരിക്ക് എന്തു ചെയ്യാനാവും?


എന്തും ചെയ്യാനാവുമെന്ന് അവൾ കാണിച്ചുകൊടുത്തു. ശക്തമായി പ്രതി രോധിച്ച്, കുതറി ഓടിരക്ഷപ്പെട്ട അവൾ ക്ക് അതിനു ധൈര്യംപകർന്നത് സ്കൂളിൽ നിന്നുകിട്ടിയ കരാട്ടെ പരിശീലനം. തിരു രങ്ങാടിയിലെ ആ കൊച്ചുമിടുക്കിയാണ് ഇന്ന് കേരളത്തിന്റെ നായിക.


ബുധനാഴ്ച രാവിലെ എട്ടരയോടെ യാണ് സംഭവം. സ്കൂളിൽ പോകുംവഴി ഒരു ഇതരസംസ്ഥാനത്തൊഴിലാളി ആ പെൺകുട്ടിയെ കടന്നുപിടിക്കുകയായി രുന്നു. റോഡിൽവെച്ച് അയാൾ അവ ളുടെ വായപൊത്തി. കൈകൾ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോ കാൻ നോക്കി. എന്നാൽ, അയാൾക്കതി ന് പറ്റിയില്ല. സ്‌കൂളിൽവെച്ച് പരിശീലി ച്ച കരാട്ടെ അവൾ ഒട്ടും പതറാതെ പ്ര യോഗിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടൽ ജീവനക്കാരായ വനിതകളുടെ അടുത്തേക്കെത്തി. അവരാണ് കുട്ടിയെ ആശ്വസിപ്പിച്ച് വിവരങ്ങൾ ചോദിച്ചറി ഞ്ഞത്.


നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുൽ അലിയെ അറസ്റ്റുചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ ബി. പ്രദീപ് കുമാർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി