കക്കയം ഡാം സൈറ്റ് റോഡിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്‌തില്ല; റോഡ് തകരാൻ കാരണമെന്ന് പരാതി

 


🖊️ജോബി മാത്യു 

കൂരാച്ചുണ്ട് :കക്കയം ഡാം സൈറ്റ് റോഡരികിൽ ആഴ്‌ചകൾക്ക് മുൻപ് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാത്തത് റോഡ് തകരാൻ കാരണമാകുന്നതായി പരാതി. കക്കയം വാലിയിൽ നിന്നും 200 മീറ്റർ ദൂരെയാണ് പാതയോരം മണ്ണിടിഞ്ഞതിനാൽ ഓവു ചാൽ അടഞ്ഞത്.


ഓവുചാൽ മണ്ണ് നിറഞ്ഞതോടെ മഴയത്ത് വെള്ളം ടാറിങ് റോ ഡിലൂടെ കുത്തിയൊഴുകി പാത തകരാൻ കാരണമാകും. റോഡരിക് ഇടിഞ്ഞ് അപകടത്തിനും സാധ്യതയുണ്ട്. മണ്ണിടിച്ചിൽ സംഭവിച്ചാൽ പെൻസ്റ്റോക്ക് പൈപ്പിനും ഭീഷണിയാകും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡരികിലെ മണ്ണ് നീക്കം ചെയ്യാത്തതാണ് പ്രശ്നം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി