ചക്കിട്ടപാറയുടെ വികസനം: മലയോര ഹൈവേയുടെ പ്രവൃത്തി ദുദ്രഗതിയിൽ മുന്നോട്ട്

 




🖊️ജോബി മാത്യു 

ചക്കിട്ടപാറ: 12 മീറ്ററിലധികം വീതിയിൽ മലയോര ഹൈവേയുടെ പ്രവർത്തിചക്കിട്ടപാറ ടൗണിൽ മുന്നേറുന്നു. രണ്ടര മാസത്തിനുള്ളിൽ വിവിധ സമയങ്ങളിൽ അഞ്ചു പ്രാവശ്യം ടൗണിൽ സർക്കാർ സർവേയർമാർ അളന്നപ്പോൾ എട്ടര മുതൽ പത്തര മീറ്റർ വരെയാണ് വീതി മുമ്പ് കണ്ടെത്തിയിരുന്നത്. ഇതിനെതിരെ നാട്ടുകാർ രംഗത്തു വരികയും മുമ്പ്  അക്വസിഷനിലൂടെ പൊതുമരാമത്ത് വകുപ്പ് പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റോഡ് വികസനത്തിനു വേണ്ടി പണം നൽകി ഏറ്റെടുത്ത സ്ഥലത്തിൻ്റെ കാര്യം അന്വേഷിക്കുകയുമുണ്ടായി. ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമ്മിക്കാനാവശ്യമായ സ്ഥലത്തിനു അവകാശപ്പെടുന്ന വീതിയിൽ സ്ഥലമില്ലെന്നായിരുന്നു ഈ കാലമത്രയും അധികാരമുള്ള പലരുടെയും വാദം. ടൗണിൽ റോഡിൻ്റെ സ്കെച്ച് കാണുന്നില്ലെന്നും ഇവർ പ്രചരിപ്പിച്ചു. ബി.ജെ.പി.ചക്കിട്ടപാറ പഞ്ചായത്തു കമ്മറ്റി പ്രസിഡൻ്റ് ബാബു പുതുപ്പറമ്പിൽ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി എന്നിവർ ഭാരവാഹികളായ ജനകീയ സമിതിയുടെ അന്വേഷണത്തിൽ ചക്കിട്ടപാറ ടൗണിലെ റോഡിൻ്റെ യഥാർത്ഥമെന്നു കരുതുന്ന സ്കെച്ച് ബന്ധപ്പെട്ട സർക്കാർ ഓഫീസിൽ നിന്നു ശേഖരിച്ചു. ഇത് ഈ മാസം  നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ  അംഗം രാജൻ വർക്കി അവതരിപ്പിച്ച ശേഷം തഹസിൽദാർക്കു കൈമാറുകയുണ്ടായി. ഇത് മാധ്യമങ്ങളിൽ വാർത്തയായ അഞ്ചാം തിയതി ഉച്ചയോടെ പഞ്ചായത്തു പ്രസിഡൻ്റിൻ്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചക്കിട്ടപാറ ടൗണിലെ പെരുവണ്ണാമൂഴി റോഡ് ഭാഗം അളന്നപ്പോൾ മറഞ്ഞിരുന്ന അളവ് പുറത്തു ചാടി. ഇപ്പോൾ മലയോര ഹൈവേയുടെ വീതി ഇവിടെ 13.55 മീറ്റർ വരെയാണ്. ഇനി അടുത്ത പ്രവർത്തി ചക്കിട്ടപാറ ചെമ്പ്ര റോഡിലാണ്. റോഡ് കൈയ്യേറി ബഹുനില കെട്ടിടം പണിതവരും ഇവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്‌തവരും ഇപ്പോൾ അങ്കലാപ്പിലാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി