പേരാമ്പ്രയിൽ ബസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ചു; പേരാമ്പ്ര സ്വദേശികളായ മൂന്ന് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.
പേരാമ്പ്ര: പേരാമ്പ്രയിൽ ബസ്സിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. വടകരയിൽ നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന ബസിൽ രാവിലെ 7.30ഓടെയാണ് സംഭവം. മുയിപ്പോത്ത് സ്വദേശികളായ ജുവൽ (14), നൈതിക് (14), നിവേദ് (13) എന്നിവർക്കാണ് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്.
മുയിപ്പോത്ത് നിന്നും പേരാമ്പ്ര ഹൈസ്‌കൂളിനടുത്തെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥികൾ. ഇവർ ഇരുന്ന പുറകിലെ സീറ്റിനടിയിൽ നിന്നുമാണ് ഡീസൽ പോലെയുള്ള ഗന്ധം അനുഭവപ്പെട്ടതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ബസിൽ നിന്നും ട്യൂഷൻ സെൻ്റിൽ എത്തിയപ്പോളേക്കും വിദ്യാർത്ഥികൾ അവശരായിരുന്നു. തുടർന്ന് ട്യൂഷൻ സെൻ്റർ അധികൃതർ വിദ്യാർത്ഥികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Comments
Post a Comment