പ്രത്യേക അറിയിപ്പ്

 



കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് കൂരാച്ചുണ്ട് സ്കൂളുകളിൽ കുട്ടികൾക്കിടയിൽ സഹപാഠികളെ കൂട്ടം ചേർന്ന ആക്രമിക്കുന്ന സ്വാഭാവം കൂടി വരുന്നുണ്ട് 

പ്രിയപ്പെട്ട രക്ഷിതാക്കളെ നിങ്ങളുടെ മക്കളെ നിങ്ങൾ പ്രേത്യേകം ശ്രെദ്ധിക്കണം ഒരു മനസാക്ഷി കുത്തും ഇല്ലാതെ കൂടെ പഠിക്കുന്നവനെ താഴെ ക്ലാസിൽ പഠിക്കുന്നവനെ ഒക്കെ മർദിച്ചു രസിക്കുന്ന ഒരു പ്രവണത മനുഷ്യത്വം ഇല്ലാതാവുന്നു 

നാളെ സ്കൂളുകളിൽ ഓണാഘോഷം ആണ് മക്കളെ പ്രേത്യേകം ശ്രെദ്ധിക്കുക മക്കളുടെ നല്ലഭാവിക്കു വേണ്ടി .

🖊️ജലീൽ കൂരാച്ചുണ്ട് 

സ്കൂൾ PTA പ്രസിഡൻറ് 


സ്കൂളുകളിലെ_ഓണാഘോഷം...

വിദ്യാർത്ഥികൾ (ആൺ കുട്ടികൾ) തമ്മിൽ കായികമായി നേരിടുന്ന രീതി വ്യാപകമായി കണ്ട്‌ വരുന്നുണ്ട്‌.. മൊബൈൽ ഫോണിലെ കൊല്ലാക്കൊല ഗെയിമുകളാവും കുട്ടിമനസ്സുകളിൽ വയലൻസ്‌ നിറയ്ക്കുന്ന പ്രധാന സ്ത്രോതസ്സ്‌.. പിന്നെ ന്യൂജൻ സിനിമകളും. 

ജൂനിയർ സീനിയർ വിദ്യാർത്ഥികൾ തമ്മിൽ പകയും വെറുപ്പും കൊണ്ടു നടക്കുന്നതായി ഈ അടുത്ത കാലത്ത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്,

കഴിഞ്ഞ ദിവസം  കൂരാച്ചുണ്ടിലെ സ്കൂളിൽ 9ആം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ തോളെല്ല് എന്തോ വൈരാഗ്യം പോലെ ഇടിച്ചു പൊട്ടിച്ച സാഹചര്യം ഉണ്ടായി, അപകടം പറ്റിയ കുട്ടിയുടെ കുടുംബം ക്ഷമിക്കാൻ തയ്യാറായത് കൊണ്ട് ജുവനൈൽ ഹോമിൽ പോകാതെ രക്ഷപെട്ടു... 

നമ്മുടെ മക്കളെ പ്രത്യേകം മാതാപിതാക്കൾ ശ്രദ്ധിക്കുക..

എന്ത് തരം ആഘോഷമായികൊള്ളട്ടെ നിങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിൽ അവർക്ക് വേണ്ടി ഒരു ദിവസം തന്നെ മാറ്റിവെക്കുക വിശേഷദിവസങ്ങളിൽ അവരുടെ കൂടെ നിൽക്കുക. സ്കൂളുകളിൽ നിനും വന്നാൽ ഓരോ ദിവസവും അവരുടെ വിശേഷങ്ങൾ തിരക്കുക. 

മക്കളോടൊപ്പം നാമും വളരേണ്ടതുണ്ട്‌. എല്ലാ മാതാപിതാക്കൾക്കും സന്തോഷം പകരുന്ന മക്കളായി അവരെ വളർത്തേണ്ടതുണ്ട്‌. നല്ല നാളേക്കായ്‌... ഭാവി തലമുറയ്ക്കായ്‌... നല്ല പൗരന്മാരെ നമുക്ക്‌ വീട്ടകങ്ങളിൽ നിന്നും മോൾഡ്‌ ചെയ്തെടുക്കാം.


🖊️സിറാജ് പാറച്ചാലിൽ 

പൊതുപ്രവർത്തകൻ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി