ഡിവൈഎഫ്ഐ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമണെന്ന് പഞ്ചായത്ത് പ്രസിഡന്റ്


 🖊️നിസാം കക്കയം 

കൂരാച്ചുണ്ട്:   സ്ഥാപിത താത്പര്യക്കാർക്കുവേണ്ടിയാണ് പഞ്ചായത്ത് ഭരണസമിതി മത്സ്യ മാർക്കറ്റ് പൊളിച്ചുമാറ്റി സാംസ്കാരികനില യം നിർമിക്കുന്നതെന്ന ഡിവൈഎഫ്ഐ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് പറഞ്ഞു. കൂരാച്ചുണ്ട് സാംസ്ക്കാരികനിലയം വേണമെന്നത് ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്ന കാ ര്യമാണ്. അതുകൊണ്ടാണ് വർഷങ്ങളാ യി പ്രവർത്തനരഹിതമായ മത്സ്യമാർക്കറ്റ് കെട്ടിടം സാംസ്കാരികനിലയമാക്കാൻ സർവകക്ഷിയോഗത്തിൻ്റെ കൂടി അഭിപ്രായമെടുത്തശേഷം ഭരണസമിതി തീരുമാനമെ ടുത്തത്. നിലവിൽ വില്ലേജ് ഓഫീസ്, രജി സ്ട്രാർ ഓഫീസ്, മൃഗാശുപത്രി ഉൾപ്പെടെ യുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർ ത്തിക്കുന്ന മേഖലയിലുള്ള എംസിഎഫ് കേന്ദ്രം മറ്റൊരുസ്ഥലത്തേക്കുമാറ്റി ആഭാ ഗത്ത് മത്സ്യ, മാംസ മാർക്കറ്റുകൾ ഒരുമി ച്ച് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെ ന്നും എംസിഎഫ് കേന്ദ്രം മാറ്റുന്നതിനായി 21 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവെച്ചി ട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. എംസിഎ ഫ് കേന്ദ്രം സ്ഥാപിക്കാൻ ഇറിഗേഷൻ ഭൂ മിയിൽ പത്തുസെൻ്റ് സ്ഥലം കളക്ടറോട് ആവശ്യപ്പെടുകയും, തുടർന്ന് ഇറിഗേഷൻ അധികൃതർ സ്ഥലം സന്ദർശിക്കുകയും ചെതിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി