കാടുമൂടി കക്കയം; വന്യമൃഗശല്യം രൂക്ഷം
കെഎസ്ഇബി, ജലസേചന വകുപ്പ് ഭൂമിയും മിച്ചഭൂമിയും കാടുകയറി ആൾത്താമസമില്ലാത്ത ഭൂമി വനമായി മാറി
🖊️ ജോബി മാത്യു
കൂരാച്ചുണ്ട്. കക്കയം ടൂറിസ്റ്റ‌്ഗ്രാമത്തിൽ സർക്കാർ, സ്വകാര്യ ഭൂമി കാടുകയറി, വന്യമൃഗ ശല്യം: വർധിച്ച് ജനങ്ങളുടെ സ്വൈരജീ വിതം തടസ്സപ്പെടുന്നു. മുൻപ് വർ ഷംതോറും സർക്കാർ ഭൂമിയിലെ കാട് വെട്ടിയിരുന്നെങ്കിലും കഴി ഞ്ഞ കുറെ വർഷങ്ങളായി അതു ചെയ്യാത്തതാണ് വന്യമൃഗങ്ങളു ടെ താവളമാകാൻ കാരണം.
ജനവാസ കേന്ദ്രങ്ങളോട് ചേർ ന്ന പ്രദേശത്ത് കാട് കാരണം കാട്ടാന ഉൾപ്പെടെയുള്ള വന്യമൃ ഗങ്ങൾ വീട്ടുമുറ്റത്ത് എത്തുന്നു. ആൾത്താമസമില്ലാത്ത സ്വകാര്യ ഭൂമിയിലെ കാട് നീക്കം ചെയ്യാ ത്തതും വന്യമൃഗങ്ങൾ പെരു കാൻ കാരണമായി. കക്കയം ഡാം റോഡരികിലെ ഏക്കറു കണക്കിനു തോട്ടങ്ങളിലും വന്യ ജീവികൾ പെരുകി.
2024 മാർച്ച് 5ന് ആണ് കാട്ടു പോത്തിന്റെ ആക്രമണത്തിൽ സ്വന്തം കൃഷിയിടത്തിൽ കർഷ കൻ പാലാട്ടിയിൽ ഏബ്രഹാമി നു ജീവൻ നഷ്‌ടമായത്. സമീപ ത്തെ കാടുമൂടിയ ഭൂമിയിൽ നി ന്നാണു കാട്ടുപോത്ത് കർഷക നു നേരെ പാഞ്ഞടുത്തത്.
മനുഷ്യജീവൻ പൊലിഞ്ഞിട്ടും വന്യമൃഗ താവളമായ സർക്കാർ, സ്വകാര്യ ഭൂമികളിലെ കാട് വെട്ടി ത്തെളിക്കാൻ അധികൃതർ നടപ ടി സ്വീകരിക്കുന്നില്ല.ജനവാസ കേന്ദ്രങ്ങളുടെ സമീപത്ത് കാട് വളർന്നതാണു കൃഷിയിടങ്ങളി ലും പുരയിടങ്ങളിലും വന്യമൃഗ ആക്രമണം രൂക്ഷമാകാൻ കാരണം.
കക്കയം കെഎസ്ഇബി ഇൻ സ്പെക്ഷൻ ബംഗ്ലാവിനു സമീ പത്തെ ജിഎൽപി സ്‌കൂൾ, കു ത്താളി ഏരിയയുടെ താഴ്വശം എന്നിവടങ്ങളിൽ കാടു നിറ ഞ്ഞു. കെഎസ്ഇബി ഭൂമിയിലെ കാട് വെട്ടിത്തെളിക്കാത്തതു കക്കയം സ്‌കൂളിലെ കുരുന്നുകളു ടെ സുരക്ഷയ്ക്കു ഭീഷണിയാണ്. പഞ്ചവടി, കക്കയം ആശുപ്രതി പരിസരങ്ങളിൽ കാടുമൂടിയതും വന്യമൃഗ ശല്യത്തിന് ഇടയാക്കു ന്നുണ്ട്. പവർഹൗസിന്റെ കാച്ച്മെ ന്റ് ഭാഗത്തും കാടുണ്ട്. കെഎ സ്ഇബി 110 കെവി ലൈനിനു താഴ്ഭാഗത്തെ കാട് വെട്ടിമാറ്റാ ത്തതിനാൽ വനമായി മാറി.
കുറ്റ്യാടി ജലസേചന പദ്ധതിയു ടെ പെരുവണ്ണാമുഴി ഡാം റിസർ വോയർ മേഖലയോടു ചേർന്നു ള്ള ഇറിഗേഷൻ ഭൂമിയിലും കാടു മുടി. പഞ്ചവടി, തുവക്കടവ്, 30-ാം മൈൽ, കോൺവന്റ് പടി ഭാഗങ്ങ ളിൽ റിസർവോയറിന്റെ സമീപ പ്രദേശം വനമായതോടെ വന്യമൃ ഗ ശല്യം രൂക്ഷാണ്.
30-ാം മൈലിൽ സർക്കാർ ഏറ്റെ ടുത്ത് വിതരണം ചെയ്ത 50 സെൻ്റ മിച്ചഭൂമിയിൽ ഇപ്പോൾ ആൾത്താമസമില്ലാത്തതിനാൽ കാടുവളർന്നു വനമായി മാറി.
30-ാം മൈലിലെ സ്വകാര്യ വനഭൂമി യും വന്യമൃഗ താവളമാണ്. കക്കയം ഡാം സൈറ്റ് റോഡരി കിലെ ഒട്ടേറെ തോട്ടങ്ങളിലും തോട്ടപ്പയർ നിറഞ്ഞു. ഇവിടെ കാട്ടുപോത്ത്, കാട്ടുപന്നി ഉൾപ്പെ ടെ വിലസുകയാണ്. നൂറുകണക്കിനു ഏക്കർ ഭൂമി യിൽ വർഷങ്ങളായി കൃഷി ജോ ലി നടക്കാത്തതും കാട്ടുമൃഗങ്ങൾ താവളമാക്കാൻ കാരണമായി.


Comments
Post a Comment