വൈദ്യുതലൈൻ പൊട്ടിവീണത് കണ്ടില്ല... ഉഷ ചവിട്ടിയത് മരണത്തിലേക്ക്
വടകര : തലേദിവസം രാത്രി വീശിയടിച്ച കാറ്റിൽ മരംവീണ് പൊട്ടിയ വൈദ്യുത ലൈൻ വീട്ടു മുറ്റത്തേക്ക് വീണത് ഉഷ കണ്ടി ല്ല. രാവിലെ ഉറക്കമെഴുന്നേറ്റ് കാലെടുത്തുവെച്ചതാകട്ടെ മര ണത്തിലേക്ക്. തോടന്നൂരിലെ തെക്കെ ആശാരിക്കണ്ടി ഉഷയു ടെ ഷോക്കേറ്റുള്ള മരണം നാടി ന്റെ നടുക്കമായി. തോടന്നൂർ പ്രദേശം ഉണർന്നതുതന്നെ ഈ വാർത്ത കേട്ടാണ്.
വെള്ളിയാഴ്ചരാത്രി നല്ലമഴയു ണ്ടായിരുന്നു, ഒപ്പം കാറ്റും. 12 മണിക്ക് ശേഷമാണ് മരംവീണ തെന്നാണ് സംശയം. ആ സമയ ത്ത് ആരും പുറത്തിറങ്ങി നോ ക്കിയിരുന്നില്ല. അതുകൊണ്ടുത എന്നെ ലൈൻ പൊട്ടിയതും കണ്ടി ല്ല. ഉഷ നേരം പുലർന്നുവരു ന്ന സമയത്തുതന്നെ മുറ്റത്തേ ക്ക് ഇറങ്ങിയിരുന്നു. ഈ സമയ ത്ത് നല്ല വെളിച്ചവുമില്ല. അതു കൊണ്ടുതന്നെ ലൈൻ കണ്ടി ല്ല. ലൈൻ വീണുകിടക്കുന്ന സ്ഥലത്ത് വെള്ളവുമുണ്ടായിരുന്നു. ഇവിടെ ചവിട്ടിയപ്പോൾത്ത ന്നെ ഷോക്കേറ്റിരിക്കാമെന്നാണ് സംശയം.
ഭർത്താവ് വിജയനാണ് ഉഷ വീണുകിടക്കുന്നത് കണ്ടത്. ശബ്ദംവെച്ച് അയൽക്കാരെ വിളിച്ചതും വിജയനാണ്. ലൈൻ പൊട്ടിക്കിടക്കുന്നത് ഇവർ കണ്ട തിനാൽ മറ്റാർക്കും അപകടമു ണ്ടായില്ല. പെട്ടെന്നുതന്നെ കെ എസ്ഇബിയിൽ വിളിച്ച് ലൈൻ പൊട്ടിയ വിവരം പറഞ്ഞു.
ഇതിനു ശേഷമാണ് ലൈൻ ഓഫാക്കിയത്. അതിനുമുൻപ് ലൈൻ പൊട്ടിയ വിവരം കെ എസ്ഇബിക്കും ലഭിച്ചിരുന്നില്ല.
ഭാര്യ ഷോക്കേറ്റ് വീണുകിട ക്കുന്നതുകണ്ട് നടുക്കത്തിൽനി ന്ന് വിജയൻ ഇനിയും മോചി തനായിട്ടില്ല. വിജയനും വിജയ ന്റെ അമ്മയും ഉഷയുമാണ് വീ ട്ടിലുള്ളത്. രണ്ടുപെൺമക്കളെ വിവാഹം കഴിച്ചയച്ചു. തൊഴിലു റപ്പ് തൊഴിലാളി കൂടിയാണ് ഉഷ. സംഭവമറിഞ്ഞ് ഒട്ടേറെ പേർ വീ ട്ടിലെത്തി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃ തദേഹം ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സഫീറ തുടങ്ങിയ ജനപ്രതിനിധി കളും വിവിധ രാഷ്ട്രീയകക്ഷിനേ താക്കളും നാട്ടുകാരും അന്ത്യാ ഞ്ജലി അർപ്പിച്ചു.

Comments
Post a Comment