കൂരാച്ചുണ്ടിൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല; നാട്ടുകാർ പ്രതിഷേധിച്ചു

 


കൂരാച്ചുണ്ട്: കുരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഓഞ്ഞിൽ മേഖലയിൽ പഞ്ചാ യത്ത് സ്ഥാപിച്ച തെരുവുവിള ക്കുകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായിട്ടും നടപടിയെടു ക്കാത്തതിനെതിരേ നാട്ടുകാർ മൊബൈൽഫോൺ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് പ്രതിഷേധി ച്ചു. പ്രദേശത്ത് തെരുവുനായ കളും കാട്ടുപന്നികളടക്കമുള്ള വന്യമൃഗങ്ങളും ഭീഷണിയായി മാറിയ സാഹചര്യത്തിൽ പ്രദേ ശം ഇരുട്ടിലായത് നാട്ടുകാരെ ഏറെ പ്രതിസന്ധിയിലാക്കു ന്നുണ്ട്.

പഞ്ചായത്തിലെ വിവിധ വാ ർഡുകളിൽ ഇത്തരത്തിൽ തെ രുവുവിളക്കുകൾ പ്രവർത്തന രഹിതമായി കിടക്കുന്നതിനെ തിരേ വ്യാപകമായി പ്രതിഷേ ധം ഉയരുന്നുണ്ട്. ഈ സാഹച ര്യത്തിൽ തെരുവു വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ നടപടികൾ അടിയ ന്തരമായി സ്വീകരിക്കണമെന്നാ ണ് നാട്ടുകാർ ആവശ്യപ്പെടുന്ന ത്. നാട്ടുകാരായ ഷൈബിൽ മ റ്റത്തിൽ, ഷിബിൻ പാവത്തി


ക്കുന്നേൽ, നിജി എരഞ്ഞിക്കു നിയിൽ, ജിതിൻ ഇല്ലിക്കൽ, ബേബി പാണാട്ട്, ജോണി പൊ ട്ടയ്ക്കൽ തുടങ്ങിയവർ നേത്യ ത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി