ചക്കിട്ടപാറ - താന്നിക്കണ്ടിറൂട്ടിലെ ബസ് ജീപ്പ്, ഓട്ടോ തർക്കത്തിനു പരിഹാരം



ചക്കിട്ടപാറ:   ചക്കിട്ടപാറ-താന്നിക്കണ്ടി  റൂട്ടിലെ ബസ്, ജീപ്പ്, ഓട്ടോ സർവീസ് തർക്കത്തിനു പരിഹാരം റൂട്ടിൽ 7 ബസുകൾ സർവീസ് നടത്താൻ തുടങ്ങിയതോടെയാ ണ് പ്രശ്നം തുടങ്ങിയത്. ബസി ന്റെ സമയവുമായി ബന്ധപ്പെട്ട് ജീപ്പ്, ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിൽ നിര ന്തരമായി പ്രശ്നങ്ങൾ ഉണ്ടാകുകയായിരുന്നു.

ബസും ജീപ്പും ഓട്ടോയും ഇല്ലാ താകുന്ന സാഹചര്യത്തിലാണ് പേരാമ്പ്ര ഇൻസ്പെക്ടർ ജംഷീ ദ് യോഗം വിളിച്ചു തർക്കം രമ്യമാ യി പരിഹരിച്ചത്.

ബസ് സമയവിവരം സംബ ന്ധിച്ച് സ്‌ഥാപിച്ച ബോർഡ് മോ ഷണം പോയത് പൊലീസ് അന്വേഷിച്ച് കണ്ടെത്തും.

പൈതോത്ത് റോഡിൽ ബസ്ഉദയ ലോഡ്‌ജിന് എതിർവശം 5 : മിനിറ്റ് പാർക്ക് ചെയ്യാനും പൈതോത്ത് റോഡിൽ 3 ജീപ്പു കളും മുന്നിൽ ഒരു ഓട്ടോയും മാ ത്രം ഒരേ സമയം പാർക്ക് ചെയ്യാ നും ബസിനു മുൻപിൽ സമാന്തര ജീപ്പ് സർവീസ് പാടില്ലെന്നും ബസ് പാർക്കിങ് അടയാളപ്പെടു ത്താനും ബസ് സമയ വിവര ബോർഡ് സ്ഥാപിക്കാനും ഇടത് വശത്ത് ടുവീലർ പാർക്കിങ് നിരോധിക്കാനും യോഗത്തിൽ തീ രുമാനിച്ചു.

പാസഞ്ചേഴ്സ് അസോസിയേ ഷൻ ഭാരവാഹികളായ ശശി കിഴ ക്കൻ പേരാമ്പ്ര, കെ.കെ.ഇബ്രാ ഹിം, എൻ.പി.ചന്ദ്രൻ, സലാം കു ന്നിക്കൽ, പി.കെ.രാജൻ, യൂണി യൻ നേതാക്കളായ പി.പി.സി. ബാബു, പി.രാജീവൻ, കെ.ഷമീർ പി.ഉണ്ണിക്കൃഷ്ണൻ, സി.സി.കെ.. നായർ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി