പേരാമ്പ്രയിൽ ലോറി പുറകോട്ട് നീങ്ങി സ്കൂട്ടർ യാത്രികയായ യുവതിക്ക് പരുക്ക്

 


പേരാമ്പ്ര: അഞ്ചാം പീടിക അരിക്കുളം റോഡിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടർ യാത്രികയായ യുവതിക്ക് പരുക്ക്. അഞ്ചാം പീടിക പൂവറ്റം കണ്ടി മഞ്ജിമക്കാണ് (24) പരുക്കേറ്റത്.


മഞ്ജിമ റോഡ് സൈഡിൽ ലോറിക്ക് പുറകിലായി സ്ക്കൂട്ടർ നിർത്തിയിട്ട് ഫോണിൽ സംസാരിക്കുന്നതിനിടയിൽ മുന്നിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങുകയും യുവതിയും സ്കൂട്ടറും ലോറിക്കടിയിൽ പെടുകയുമായിരുന്നു.


നാട്ടുകാർ ബഹളം വെച്ചതിനാൽ യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാലിന് പരുക്കേറ്റ മഞ്ജിമ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി