സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം; സഹോദരനായി ലുക്ക് ഔട്ട് നോട്ടീസ്

 


കോഴിക്കോട്: കരിക്കാംകുള ത്ത് വാടകവീട്ടിൽ സഹോദ രിമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി യായ സഹോദരൻ പ്രമോദി(63)നായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. സഹോദരിമാരായ എം. ശ്രീജയയെയും പുഷ്പലളിതയെയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊ ലപ്പെടുത്തിയ ശേ ഷം പ്രമോദ് രക്ഷപ്പെട്ടെന്നാ ണ് പോലീസ് പറയുന്നത്.


കോഴിക്കോട് ഫറോക്കിലാ ണ് അവസാനമായി പ്രമോദി ൻ്റെ ഫോൺ ലൊക്കേഷൻ കണ്ടത്.


ഇവിടെ പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.


ക്രൈം സ്ക്വാഡ്, മെഡിക്കൽ കോളേജ് അസിസ്റ്റ ന്റ് കമ്മിഷണറുടെ സ്വാഡ്, ചേവായൂർ പോലീസ് എന്നി വർ സംയുക്തമാ യാണ് പരിശോധന നടത്തുന്നത്. ജില്ല യ്ക്കു പുറത്തേക്കും അന്വേഷണം വ്യാ പിപ്പിച്ചിട്ടുണ്ട്.


സഹോദരി മരിച്ചതായി പ്ര മോദ് തന്നെയാണ് ബന്ധുവി നെ വിളിച്ചറിയിച്ചത്. ബന്ധു വന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.


ഉടനെ അയൽവാസികളെ യും പോലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. രണ്ടു മുറികളിലായി രണ്ടുമൃതദേഹ ങ്ങൾ വെള്ളപുതപ്പിച്ച നില യിലായിരുന്നു.


സാമ്പത്തികപ്രശ്നം മൂല മാണോ കൊലപാതകമെ ന്ന് പരിശോധിക്കുന്നതിനാ യി ബാങ്ക് വിവരങ്ങൾ ശേ ഖരിക്കും. പോസ്റ്റമോർട്ടത്തി നുശേഷം ശനിയാഴ്ച വൈകി ട്ട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ഇരുവരുടെയും സംസ്കാരം നടത്തി.


പ്രമോദ് സ്ഥിരമായി ഗു രുവായൂരിലും വയനാട് തി രുനെല്ലിയിലും ക്ഷേത്രദർ ശനം നടത്താറുള്ളതിനാൽ അവിടെയും ലോട്ടറിക്കച്ചവ ടം നടത്തിയിരുന്ന തിരൂരി ലും പോലീസ് പരിശോധന നടത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി