ചക്കിട്ടപാറയിൽ ശിങ്കാരിമേളം ഉപകരണങ്ങൾ വിതരണം ചെയ്തു
ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20പട്ടികജാതി സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതിയായി ശിങ്കാരിമേളം ഉപകരണങ്ങൾ ടി.പി രാമകൃഷ്ണൻ എം.എൽ.എ ടീം ലീഡർ ജയന്തി ജഗദീശന് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ എം.എം പ്രദീപൻ,കെ.എ ജോസുകുട്ടി, ബിന്ദു സജി, ആലീസ് ടീച്ചർ, ആസൂത്രണ സമിത ഉപാദ്ധ്യക്ഷൻ പി.സി സുരാജൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment