കൂരാച്ചുണ്ടിൽ പുതിയ കെട്ടിടം നിർമാണത്തിന് അനുമതിയില്ല: മലയോര ഹൈവേയ്ക്ക് സ്‌ഥലം സൗജന്യമായി നൽകിയവർ ദുരിതത്തിൽ

 


പുനർനിർമാണം മുടങ്ങിയ ടൗണിലെ ആനിക്കാട്ട് ജോസിൻ്റെ കെട്ടിടം

🖊️ജോബി മാത്യു 

കൂരാച്ചുണ്ട്: ടൗണിൽ മലയോര ഹൈവേയ്ക്ക് വേണ്ടി സൗജന്യമായി ഭൂമി വിട്ടുനൽകിയവർ പുതിയ കെട്ടിടം നിർമിക്കുന്നതിനു പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കാതെ മാസങ്ങളായി ദുരിതത്തിൽ. നിലവിലെ കെട്ടിടത്തിന്റെ മുൻവശത്ത് റോഡിനു വേണ്ടി സൗജന്യമായി ഭൂമി വിട്ടുനൽകിയവരാണ് ഇപ്പോൾ വെട്ടിലായത്. ഭൂമി വിട്ടു നൽകിയ പ്പോൾ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ, പുതിയ കെട്ടിടം നിർമിക്കുന്നതിനു അനുമതി ലഭ്യ മാക്കുമെന്ന് പഞ്ചായത്ത് അധി കൃതർ ഉറപ്പു നൽകിയിരുന്നു.

എന്നാൽ 6 മാസമായി ഒട്ടേറെ തവണ അപേക്ഷ നൽകിയ 4 കെട്ടിട ഉടമകളുടെ ബിൽഡിങ് നിർമാണ അപേക്ഷയാണ് തള്ളി യിരിക്കുന്നത്. നിലവിലെ ഭൂമിയു ടെ അതിർത്തിയിൽ നിന്നു 3 മീ റ്റർ വിട്ടതിനു ശേഷം കെട്ടിടം നിർമിക്കണമെന്ന ചട്ടമാണ് നിലനിൽ ക്കുന്നത്. കെട്ടിട ഉടമകൾ വിട്ടു നൽകിയ സ്ഥാപനത്തിന്റെ മുൻ വശത്തെ ഭൂമി രേഖകളിൽ ഇല്ലാ ത്തതാണ് ഉടമകൾക്ക് പ്രശ്നം.

മലയോര ഹൈവേ പ്രവൃത്തിയുടെ ചുമതലയുള്ള കെആർഎഫ്ബി അധികൃതർ കെട്ടിട ഉടമ കൾ റോഡിനു വിട്ടുനൽകിയ ഭു മിയെ സംബന്ധിച്ച് സാക്ഷ്യപ ത്രം നൽകണം.

പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെട്ട സമിതി യോഗത്തിൽ ഈ സാക്ഷ്യപത്രം അംഗീകരിച്ച് അനുമതി നൽകിയാൽ പെർമിറ്റ് അനുവദിച്ച് പ്രശ്നപരി ഹാരമാകും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അധികൃതർ ഇതിനു ശ്രമിക്കാത്തതാണ് കെട്ടിട നിർമാണ പെർമിറ്റ് അനു വദിക്കാൻ തടസ്സമാകുന്നതെന്നു അറിയുന്നു. നാടിന്റെ വികസന ത്തിനു വേണ്ടി ലക്ഷക്കണക്കിനു രൂപ വിലവരുന്ന ഭൂമി പഞ്ചായ ത്ത് അധികൃതർ നൽകിയ ഉറ പ്പിൽ കെആർഎഫ്ബിക്കു കൈമാറിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി