'ജീവിതം നഷ്ടമാക്കിയ ആഘോഷം':നാടുകടത്തലും കരിമ്പട്ടികയും 'പണി'യാകുമോ?
കുവൈറ്റ് സിറ്റി: ചികിത്സയിൽ കഴിയുന്ന മുഴുവൻ പ്രവാസികളെയും നാടുകടത്തുക മാത്രമല്ല കരിമ്പട്ടികയിലും ഉൾപ്പെടുത്തുമെന്നാണ് കുവൈത്ത് സുരക്ഷാ വിഭാഗത്തിന്റെ പ്രഖ്യാപനം.
നാടുകടത്തപ്പെടുന്നവർക്ക് കുവൈത്തിലേക്ക് തിരികെയെത്താൻ കഴിയില്ല. ഓരോരുത്തരുടേയും പാസ്പോർട്ടിൽ 'നാടുകടത്തൽ' സ്‌റ്റാംപ് പതിച്ചാണ് വിടുന്നത് എന്നതിനാൽ മറ്റ് രാജ്യങ്ങളിലേക്കുള്ള പ്രവേശനവും അത്ര എളുപ്പമാക്കില്ല.
മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിയ്ക്ക് ശ്രമിച്ചാൽ തന്നെയുംഈ നാടുകടത്തൽ വിനയാകും. പാസ്പോർട്ടിലെ നാടുകടത്തൽ സ്‌റ്റാംപിന്റെ പശ്ചാത്തലത്തിൽ കമ്പനികൾ കുവൈത്തിൽ നിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാലും പ്രവേശനം പണിയാകും. നാടുകടത്തപ്പെട്ടവർക്ക് കുവൈത്ത് പൊലീസിൽ നിന്ന് അനുകൂലമായ ക്ലിയറൻസ് സർട്ടിഫിക്കറ്റും ലഭിക്കില്ല. ഇത് പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നതിൽ സംശയമില്ല.
ഏതെങ്കിലും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ യാത്രാ വിലക്ക് അല്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ടാൽ ആ വ്യക്തിക്ക് മറ്റ് ജിസിസിയിലും പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിയമം നടപ്പാക്കുമെന്ന് ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രാബല്യത്തിൽ ആയിട്ടില്ലെന്നാണ് വിവരം.

Comments
Post a Comment