പേരാമ്പ്രയിൽ യുവാവിൻ്റെ അപകടമരണം; ബസുകാരെ സംരക്ഷിക്കാൻ ശ്രമമെന്ന് മാതാവ്



കളക്ടർക്കും എസ്പിക്കും പരാതി നൽകി


പേരാമ്പ്ര: കഴിഞ്ഞമാസം 19-ന് പേരാമ്പ്ര കക്കാട് ബസ്സിടിച്ച് സ്കൂട്ടർയാത്രികനായ കോളേജ് വിദ്യാർഥി അബ്ദുൾ ജവാദ് (23) മരിച്ച സംഭവത്തിൽ ബസുകാരെ സംര ക്ഷിക്കാൻ ശ്രമം നടത്തുന്നതായി ആരോ പിച്ച് മാതാവ് മുനീറ കളക്ടർക്കും എസ്‌പി ക്കും പരാതിനൽകി. നിരന്തരമായി ബസ് അപകടമരണങ്ങൾ ഉണ്ടായ സാഹചര്യ ത്തിൽ വലിയ പ്രതിഷേധത്തിനാണ് പേ രാമ്പ്ര സാക്ഷ്യംവഹിച്ചത്. അപകടമുണ്ടാ ക്കിയ 'ഒമേഗ' ബസിൻ്റെ പെർമിറ്റ് റദ്ദാ ക്കാൻ നടപടിസ്വീകരിക്കുമെന്ന് ആർഡി ഒയുടെ സാന്നിധ്യത്തിൽ നടന്ന യോഗ ത്തിൽ ഉറപ്പുനൽകിയതാണ്. 26-ന് നട ക്കുന്ന ആർടിഎ യോഗത്തിൽ ഇക്കാര്യം അജൻഡയായി വന്നിട്ടുണ്ടെങ്കിലും സംഭവത്തിൻ്റെ യഥാർഥവിവരണം ഇതിൽ ഉൾ പ്പെടുത്തിയിട്ടില്ല. യോഗതീരുമാനങ്ങളും പൂർണമായി അജൻഡയിൽ വന്നിട്ടില്ല. തീ രുമാനങ്ങൾ അട്ടിമറിക്കുന്നരീതിയിൽ ആർ ടിഒ ഓഫീസ് കേന്ദ്രീകരിച്ച് ഇടപെടൽ നട ക്കുന്നതായും കളകറെപ്പോലും തെറ്റിദ്ധരി പ്പിക്കുന്നവിധത്തിലാണ് അജൻഡയുള്ള തെന്നും പരാതിയിൽ ആരോപിച്ചു.


കോഴിക്കോട് റൂട്ടിൽ ഏതാനുംവർഷ ങ്ങളായി ഒരുവിഭാഗം ബസ് തൊഴിലാ ളികളുടെ നിയമം കാറ്റിൽപ്പറത്തിയുള്ള മത്സര ഓട്ടമാണ് അരങ്ങേറുന്നത്. ബസു കൾ വാടകയെടുത്ത് ഓടുന്നുണ്ടെന്ന് ഒരു ബസ് ഉടമതന്നെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം നിയന്ത്രിക്കേണ്ട സംവിധാന ങ്ങൾ നോക്കുകുത്തിയാകുന്നതിൻ്റെ ഉദാ ഹരണമാണ് തുടർച്ചയായുള്ള ബസ് അപ കടമരണങ്ങൾ.


ഇതിന് കാരണക്കാരായവർ ഇതൊന്നും വകവെക്കാതെ നിയമസംവിധാനത്തെ വെല്ലുവിളിച്ച് വീണ്ടും നിയമലംഘനങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ കു റ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് അപക ടങ്ങൾ ആവർത്തിക്കാതിരിക്കാൻ കളക്ടറു ടെ ഭാഗത്തുനിന്ന് നടപടിസ്വീകരിക്കണമെ ന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


കാര്യങ്ങൾ ലഘൂകരിക്കാൻ ശ്രമം -കോൺഗ്രസ്


പേരാമ്പ്ര കക്കാട് അപകടമുണ്ടാക്കിയ ബസുകാരെ രക്ഷിക്കാൻ ആർടിഎ യോഗ


അജൻഡയിൽ കാര്യങ്ങൾ ലഘുകരിച്ച് അവതരിപ്പിക്കാൻ ബോധപൂർവമായ ശ്ര മുണ്ടായതായി ഡിസിസി ജനറൽ സെക്ര ട്ടറി പി.കെ. രാഗേഷ് കുറ്റപ്പെടുത്തി. ഒരാ ഴ്ചനീണ്ട പ്രതിഷേധമുണ്ടായി ബസ് ഓട്ടം നിലച്ചപ്പോൾ കളക്ടർ നേരിട്ടെത്തി കാര്യ ങ്ങൾ കേൾക്കണമെന്നാണ് ആവശ്യമുയർ ന്നത്. എന്നാൽ, ആർഡിഒയാണ് യോഗ ത്തിനെത്തിയത്. ഇവിടെയെടുത്ത തീരു മാനങ്ങളും ജനരോഷവും കളക്ടർ അറി ഞ്ഞിട്ടില്ല. ആർടിഎ യോഗത്തിന് മുമ്പാ കെ അത് മറച്ചുവെക്കാനുള്ള ശ്രമമാണ് അജൻഡയിലുമുണ്ടായത്.


ബസിന്റെ പേര് ഉൾപ്പെടെ അജൻഡ യിലില്ല. എഫ്ഐആറിലും ഇത് മറച്ചുവെ ച്ചിരുന്നു. മറ്റൊരുവിഷയത്തിൽ ബസിന്റെ പേര് പരാമർശിക്കുന്നുമുണ്ട്. പേരാമ്പ്രയി ലെ വിഷയത്തിൽ വിശദമായ അന്വേഷ ണം നടത്തി കളക്ടർ കർശന നടപടി സ്വീ കരിക്കണമെന്ന് പി.കെ. രാഗേഷ് ആവ ശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി