പത്മാവതി അമ്മയുടെ മരണം: ഞെട്ടൽ മാറാതെ പേരാമ്പ്ര
പേരാമ്പ്ര :കുത്താളിയിൽ വീട്ട മ്മയുടെ മരണവാർത്ത കേട്ട് നാ ട് നടുങ്ങി. ജന്മം കൊടുത്ത മക ന്റെ കൈകൊണ്ടു തന്നെയായിരു ന്നു മരണമെന്നതും ഞെട്ടിച്ചു.കൂ ത്താളിയിലെ തൈപ്പറമ്പിൽ പത്മാവതി അമ്മ (65) ആണ് മരി ച്ചത്. പ്രതിയായ മകൻ ലിനീഷു മായി (47) പൊലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി.
ഓഗസ്റ്റ് 5ന് ആയിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ് ബോധം ഇല്ലാതെ കിടക്കുന്ന നിലയിൽ അമ്മയെ ആശുപ്രതിയിൽ എത്തിച്ചു എന്നായിരുന്നു മകൻ അന്നു പൊലീസിനോട് പറഞ്ഞ ത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ചൂണ്ടിക്കാട്ടി നടത്തിയ ശാസ്ത്രീ യമായി നടത്തിയ ചോദ്യം ചെയ്യ ലിലാണ് പ്രതി കുറ്റം സമ്മതിച്ച ത്. മദ്യപിച്ച് വീട്ടിലെത്തിയ ലിനീ ഷ് സ്വർണാഭരണവുമായി ബന്ധ പ്പെട്ട വാക്കുതർക്കത്തിനിടെ അമ്മയുടെ മാല ഊരി വാങ്ങുകയും മാല ഉപയോഗിച്ച് അമ്മയെ അടിക്കുകയായിരുന്നു. അമ്മയു ടെ മുഖത്തും കഴുത്തിലും പരുക്ക് പറ്റിയിരുന്നു. അമ്മ കിടന്നപ്പോൾ തല കുനിച്ചു പിടിച്ച് കാൽ മുട്ടു കൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിച്ചതായി ലിനീഷ് മൊഴി നൽകിയെന്നു പൊലീസ് പറ - : ഞ്ഞു. ഇതുവഴി തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണ :
മെന്ന് പൊലീസ് അറിയിച്ചു. മര ണത്തിൽ ദുരൂഹത ഉണ്ടെന്ന നാ ട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് വിളിച്ചുവരുത്തിയ ലി നീഷിനെ ചോദ്യം ചെയ്ത് വിട്ടയ യ്ക്കുകയായിരുന്നു. പിന്നീട് കു ടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയെ പേരാമ്പ്ര ബവ്റിജസ് പരിസരത്തു നിന്നാ ണ് പിടികൂടിയത്. പേരാമ്പ്ര കോ ടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മദ്യപിച്ച് മകൻ പണത്തിനും സ്വത്തിനും വേണ്ടി അമ്മയെ ഉപ ദ്രവിക്കാറുണ്ടെന്നു സമീപവാസി കൾ പറഞ്ഞിരുന്നെങ്കിലും ആദ്യം ആരും വിശ്വസിച്ചിരുന്നില്ല. സം സ്കാരം കഴിഞ്ഞ് മകൻ ബാറിലും ബവ്റിജസിലും എത്തിയതാണ് കൂടുതൽ സംശയത്തിന് ഇടയാ ക്കിയത്. വോളിബോൾ താരമായ ലിനീഷ് കുറച്ചു കാലമായി മദ്യ ത്തിന് അടിമയായിട്ട്. അതിനു ശേഷമുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.

Comments
Post a Comment