പോത്തിനെയും എരുമയേയും മോഷ്ടിച്ചു; കോഴിക്കോട് സ്വദേശികൾ പിടിയിൽ




കോഴിക്കോട്: പോത്തിനെയും എരുമയെയും മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. എലത്തൂർ പുതിയ നിരത്ത് സ്വദേശി അരുണാംകണ്ടി വീട്ടിൽ വൈശാഖ് (28), തലക്കുളത്തൂർ സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് അജ്‌മൽ (23) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ 19ന് ആണ് കേസിനാസ്‌പദമായ സംഭവം.

പുതിയ കടവ് സ്വദേശി ഫിറോസിൻറെ ഉടമസ്ഥതയിലുള്ള ഏകദേശം ഒന്നരലക്ഷം രൂപ വില വരുന്ന ഒരു പോത്തിനെയും, ഒരു എരുമയെയും വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭട്ട് റോഡിൽ ഉള്ള ഉദയം ഹോമിന് സമീപത്ത് വച്ച് പ്രതികൾ വാഹനത്തിൽ കയറ്റി കടത്തികൊണ്ടുപോകുകയായിരുന്നു.

തുടർന്ന് ഫിറോസിൻ്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സബ്ബ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി