മലയോര ബസ് റൂട്ട് മാറ്റുന്നതിൽ ചക്കിട്ടപാറയിൽ പ്രതിഷേധം; പഞ്ചായത്ത് പ്രസിഡൻ്റ് അധികൃതർക്ക് നിവേദനം നൽകി
ചക്കിട്ടപാറ: കഴിഞ്ഞ 30 വർഷമായി പഞ്ചായത്തിലെ നരിനട -ചക്കിട്ടപാറ - പിള്ളപ്പെരുവണ്ണ പെരുവണ്ണാമുഴി - കുവപ്പൊയിൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന കുറ്റ്യാടി, തലശ്ശേരി ഭാഗത്തേക്കു ളള സ്വകാര്യ ബസ് റൂട്ട് മാറ്റാനു ള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസി ഡന്റ് കെ.സുനിൽ അധികൃതർ ക്ക് നിവേദനം നൽകി.
യാത്രാക്ലേശം അനുഭവിക്കു ന്ന മലയോര മേഖലയിൽ പ്രൈവറ്റ് ബസിൻ്റെ ഈ റൂട്ട് നില നിർത്തണമെന്ന് കലക്ടർ, ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷ ണർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ ചക്കിട്ടപാറയിലെ സാധാരണക്കരായ ജനങ്ങൾ 30 വർഷത്തിലധികമായി ആശ്രയിക്കുന്ന- രാവിലെ-കക്കയത്തുന്നിന്ന് പുറപ്പെട്ട് കൂരാച്ചുണ്ട് വഴി ചക്കിട്ടപാറ- പെരുവണ്ണാമൂഴി വഴി കുറ്റ്യാടി തലശ്ശേരി റൂട്ടിലോടുന്ന ബസ് റൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഐറ്റം നമ്പർ - 54 ആയിട്ട് അജണ്ട ഉൾപ്പെടുത്തി യോഗം ചേർന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത തീരുമാനം നടപ്പിലായാൽ വളരെയധികം യാത്രാക്ലേശം നേരിടുന്ന മലയോര ഗ്രാമമായ ചക്കിട്ടപാറയിലെ സാധാരണ ജനങ്ങൾക്ക് പ്രയാസം ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിലയിരുത്തി. ആയതിനാൽ നിലവിലെ റൂട്ട് നിലനിർത്തിയുള്ള തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കെ. സുനിൽ പ്രസിഡന്റ് , ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്



Comments
Post a Comment