ഉരുൾപൊട്ടൽ കരുണ കാണിച്ചെങ്കിലും കാറ്റിൽ കടപുഴകി ചന്ദ്രനും കുടുംബവും
വിലങ്ങാട് : ഒരു വർഷം മുൻപു ണ്ടായ ഉരുൾപൊട്ടലിൽ കാര്യ മായ നാശനഷ്ടമില്ലാതെ രക്ഷ പ്പെട്ടവരാണ് തെക്കേ ഗണപതി ക്കണ്ടി ചന്ദ്രനും കുടുംബവും. പക്ഷേ ഇത്തവണ കാറ്റ് വില്ല നായി. കാറ്റിൽ വീട് പൂർണമാ യും തകർന്നതോടെ ഒറ്റ മുറി യിൽ വാടകയ്ക്ക് കഴിയുകയാ ണ് ചന്ദ്രനും ഭാര്യയും മക്കളും.
ഓട്ടിസം ബാധിച്ച ഏക മകൻ ഉൾപ്പെടെയാണ് ഒറ്റമുറിയിൽ കഴിയുന്നത്. ചന്ദ്രനും ഭാര്യ ജല ജയും 2 മക്കളും താമസിക്കുന്ന 5 സെന്റിലെ പഴയ വീടിനു മുക ളിൽ മൂന്നാഴ്ച മുൻപുണ്ടായ കാറ്റിലാണ് മരങ്ങൾ കടപുഴകി വീടും വീട്ടു സാധനങ്ങളുമെല്ലാം നശിച്ചത്.
എംഎൽഎ മുതൽ റവന്യു അധികൃതർ വരെ സന്ദർശിച്ചെ ങ്കിലും സഹായമൊന്നും കിട്ടിയി ല്ല. ഓട്ടോ ഡ്രൈവറായ ചന്ദ്രനും തയ്യൽ ജോലിക്കാരി ജലജയും മക്കളും വാടക മുറിയിലേക്ക് മാ റേണ്ടി വന്നു.
വാണിമേൽ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിരുന്നു. 4 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. ഈ തുകയ്ക്ക് വീടു പണിയാൻ കഴിയില്ലെന്നായതോടെ സമീപത്തു മൂന്നര സെന്റിൽ വീടുപണി തുടങ്ങിയതാണ്. 7 ലക്ഷം - രൂപ ബാങ്ക് വായ്പ അനുവദിച്ചു. നാലര ലക്ഷം രൂപ ബാങ്കിൽ - നിന്ന് കിട്ടിയതോടെ തുടങ്ങിയ വീടുപണി പൂർത്തിയായിട്ടില്ല. മഴക്കാലത്ത് വീട്ടിലേക്ക് വെള്ളമെത്തുന്നതിനാൽ 2 നിലകളിലാ യാണ് പണിതു തുടങ്ങിയത്. പലരിൽ നിന്നു വാങ്ങിയ കടം ഉൾപ്പെടെ 12 ലക്ഷത്തിലേറെ രൂപ വീടിനു ചെലവായി.
ഇതിനിടയിലാണ് താമസിച്ചു വന്ന വീടിനു മുകളിലേക്ക് മര ങ്ങൾ വീണത്. ബാങ്കിൽ വായ്‌പ കുടിശ്ശികയുള്ളതിനാലും വീടു പണി മുഴുമിക്കാത്തതിനാലും ബാങ്ക് ഇനി വായ്പ അനുവദിക്കില്ല.
ഓട്ടിസം ബാധിച്ച മകന്റെ പരിചരണത്തിനും പഠനത്തിനും വീട്ടു വാടകയ്ക്കും ബാങ്ക് വാ യ്പ കുടിശ്ശികയ്ക്കും മറ്റുമായി മാസത്തിൽ 25,000 രൂപ ചെലവ് വരുന്ന ഈ കുടുംബത്തിന് ഇതി ന്റെ പകുതി പോലും വരുമാനമി ല്ല. മൂത്ത മകൾ പ്ലസ് ടുവിനു 97% മാർക്ക് നേടിയെങ്കിലും ആഗ്രഹിച്ച പോലെ തുടർപഠനം സാധ്യമായില്ല

Comments
Post a Comment