ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയെ ചവിട്ടിവീഴ്ത്തി കവർച്ച; പ്രതി അറസ്റ്റിൽ
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കോഴിക്കോട്ടുവച്ച് വീട്ട മ്മയുടെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേ സുകളിൽ പ്രതിയായ യുപി ഗാ സിയാബാദ് സ്വദേശി മുഹമ്മദ് സെയ്‌ഫ് അസ്ക്‌കർ അലി (37) യെയാണ് റെയിൽവേ പോലീ സിന്റെയും ആർപിഎഫിന്റെയും പ്രത്യേക അന്വേഷണസംഘം കാസർകോട്ടു വച്ച് പിടികൂടിയ ത്. ഇയാളെ കോഴിക്കോടെത്തി ച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേ ഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമ്പർക്ക് ക്രാന്തി എക്‌സ്പ്ര സിൽ എസ് വൺ കംപാർട്ട്മെന്റി ൽ യാത്ര ചെയ്യുകയായിരുന്ന തൃ ശൂർ തലോർ വൈക്കാടൻ ജോ സിൻറെ ഭാര്യ അമ്മിണി (64)യെ യാണ് ഇയാൾ ട്രെയിനിൽനിന്നു ചവിട്ടി താഴെയിടുകയും പണമ ടങ്ങുന്ന ബാഗും മൊബൈൽ ഫോണും കവരുകയും ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുല ർച്ചെ നാലരയ്ക്കായിരുന്നു സം ഭവം. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാ വിലെ 7.15ന് കാസർകോട് റെയി ൽവേ സ്റ്റേഷനിൽ നിന്നാണ് പ്ര തിയെ പിടികൂടിയത്. ട്രെയിനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന അ സർ അലിക്ക് മയക്കുമരുന്ന് കേസുകളുൾപ്പെടെ മുംബൈ പോലീസിൽ മാത്രം മുപ്പതോളം കേസുകൾ നിലവിലുണ്ട്.
തിരുവനന്തപുരത്തേക്കുള്ള
സമ്പർക്ക് ക്രാന്തി എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷൻ വിട്ട് ഫ്രാ ൻസിസ് റോഡ് മേൽപ്പാലത്തിന ടുത്ത് എത്താറായപ്പോഴാണ് മോ ഷ്ടാവ് അമ്മിണിയെ താഴേക്കു ത ള്ളിയിട്ടത്. ബാഗുമായി ഓടിര ക്ഷപ്പെട്ട ഇയാൾ അപ്പോൾതന്നെ മംഗലാപുരം ഭാഗത്തേക്കുള്ള അന്ത്യോദയ എക്സ്പ്രസിൽ ചാ ടിക്കയറുകയായിരുന്നു.
എല്ലാ സ്‌റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോ ധിച്ച പോലീസിനു പ്രതിയുടെ തെന്നു സംശയിക്കുന്ന ദൃശ്യങ്ങ ൾ ലഭിച്ചു. പൻവേൽ സ്റ്റേഷനിലി റങ്ങിയ പ്രതി പിന്നീട് മംഗലാപു രം ഭാഗത്തേക്കുള്ള തിരുനെൽ വേലി എക്സ്‌പ്രസിൽ വരുന്നതി നിടെയാണു പിടിയിലായത്.
മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന കുടയും എടിഎം കാർഡും ഇയാ ളിൽനിന്നു പോലീസ് കണ്ടെടു ത്തു. 8,000 രൂപയായിരുന്നു ബാഗി ലുണ്ടായിരുന്നത്. ഇതിൽ 4,750 രൂ പ കണ്ടെടുക്കാനായെന്നു റെയി ൽവേ പോലീസ് അറിയിച്ചു.

Comments
Post a Comment