ഉള്ളേരിയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
ഉള്ളേരി: തെരുവത്ത് കടവിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എ.സി. ബ്രദേഴ്‌സ് ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നടുവണ്ണൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്കുണ്ട്. നൊട്ടോട്ട് മുരളി (55)നാണ് പരിക്കേറ്റത്.
ഇയാളെ നാട്ടുകാർ ഉള്ളേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു അപകടം.

Comments
Post a Comment