ചക്കിട്ടപാറയിൽ വാർഡുകളുടെ പുനർനിർണയ വിജ്ഞാപനത്തിൽ മാറ്റം വരുത്താൻ ശ്രമമെന്ന് : ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം കമ്മറ്റി
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ പുനർ നിർണയ അന്തിമ വിജ്ഞാപന ത്തിൽ വാർഡുകളുടെ അതിരുക ളിൽ മാറ്റം വരുത്താൻ സിപിഎം ശ്രമമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി. 6, 9, 12, 13 വാർഡുകളുടെ അതിർത്തികൾ നിലവിലെ അന്തിമ വിജ്ഞാപനത്തിന് വിപരീതമാ യി സിപിഎം രാഷ്ട്രീയ നേട്ടത്തി നായി കോഴിക്കോട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ കൂട്ടുപിടിച്ച് നടത്തുന്ന ശ്രമം അങ്ങേയറ്റം നിയ മവിരുദ്ധമാണ്. സിപിഎമ്മിൻ്റെ നിർദേശാനുസരണം 16 വാർഡുകളുടെ അതിരുകൾ പുനർനിർണയം നടത്തി അന്തിമ വിജ്ഞാപനം വ ന്ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം സിപിഎം ഉന്നയി ക്കുന്ന അതിർത്തി തർക്കങ്ങൾ ഭരണത്തിന്റെ സ്വാധീനം ഉപയോഗി ച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ്. ഇതുവഴി പഞ്ചായത്ത് പ്രസിഡന്റ് ഉദ്യോഗസ്ഥരെ ബലിയാട് ആക്കു കയാണെന്ന് മണ്ഡലം കോൺഗ്ര സ് കമ്മിറ്റി ആരോപിച്ചു.
സിപിഎം നേതാക്കളെ മാത്രം വാഹനത്തിൽ കയറ്റി അതിർത്തിപരിശോധിക്കാൻ പോയ ജോയി ൻ്റ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ക്കെതിരേ നിയമ നടപടി സ്വീകരി ക്കാനും ജില്ലാ കളക്ടർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് റെജി കൊ ച്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോ ക്ക് സെക്രട്ടറി ബാബു കുനം തടം, ജിതേഷ് മുതുകാട്, ജെയിംസ് മാ ത്യു, ജോർജ് മുക്കുള്ളിൽ, സിന്ധു വിജയൻ, ജയിൻ ജോൺ, തങ്കച്ച ൻ കളപ്പുരയിൽ, ജെയിംസ് തോ ട്ടുപുറം, പി.കെ. ദിനേശൻ തുട ങ്ങിയവർ സംബന്ധിച്ചു.

Comments
Post a Comment