ആരാന്റെ മുതൽ വേണ്ട......ഇത്രയും ദിവസം മാല കൈയിൽ വെച്ചതിന് മാപ്പ്, കാണാതായ മാല തിരിച്ചേൽപ്പിച്ചു; കൂടെ അജ്ഞാതന്റെ ഹൃദയസ്പർശിയായ കുറിപ്പും

 



കാസർഗോഡ് റവന്യൂ ഉദ്യോഗസ്ഥൻ ദാമോദരന്റെ ഭാര്യയുടെ മാല കളഞ്ഞുപോയെന്ന് കാണിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിടുകയും ബേഡുക പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചുകിട്ടിയ മാലയോടൊപ്പം അജ്ഞാതനായ ആളുടെ ഹൃദയസ്പർശിയായ കുറിപ്പും കൂടി ദാമോദരന്റെ കുടുംബത്തെ തേടിയെത്തി.


അജ്ഞാതന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. പൊയിനാച്ചി-പറമ്പ് യാത്രാ മദ്ധ്യേ അക്ഷയ ബസിൽ വച്ചാണ് മാല നഷ്ടമായത്. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെകിൽ ദയവു ചെയയ്തു തിരികെ ഏൽപ്പിക്കണം എന്നും താലിമാലയാണ് നഷ്ടമായതെന്നും മാലയുടെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ ദാമോദരൻ പോസ്റ്റ് ചെയ്തിരുന്നു.


വാട്‌സപ്പ് വഴി സംഭവം പ്രചരിക്കുകയും ചെയ്തു. മാല കിട്ടിയ അജ്ഞാതനും വായിച്ചു വാട്സപ്പ് സന്ദേശം. തനിക്ക് കിട്ടിയത് കെട്ടുതാലിയാണെന്ന് അറിഞ്ഞ അജ്ഞാതൻ ഉടമസ്ഥരുടെ മേൽവിലാസം കണ്ടെത്തുകയും വീട്ടിൽ ആരും കാണാതെ കൊണ്ടുവക്കുകയും ചെയ്തു. മാലയോടൊപ്പം പശ്ചാതപിച്ചുകൊണ്ടുള്ള കുറിപ്പും കൂടെ ഉണ്ടായിരുന്നു.


മാല തിരിച്ച് കിട്ടിയെന്ന് ദാമോദരൻ കുറിപ്പിട്ടതിനോടൊപ്പം കുറിപ്പുകൂടി ഫെയ്സ് ബുക്കിൽ നന്ദിയോടെ പോസ്റ്റ് ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി