ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ കരുത്ത് തെളിയിച്ച് മലയോരത്തെ കായിക താരങ്ങൾ

 



ചക്കിട്ടപാറ : 69-ാമത് കേരള സ്റ്റേറ്റ് ജുനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മലയോര മേഖ ലയിലെ കായിക താരങ്ങൾ കരുത്ത് തെളിയിച്ചു.

കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിനു കീഴിലെ ജോർജിയൻ അക്കാദമിയിലെ ചിട്ടയായ പരിശീ ലനമാണ് താര ങ്ങളുടെ മെഡൽ നേട്ടത്തിന് ഇടയാക്കിയത്.

അണ്ടർ 18വിഭാഗത്തിൽ കുള ത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർഥി ആദിത്ത് വി.അ നിലാണ് സ്വർണം. ‌സ്റ്റേറ്റ് മീറ്റിൽ തുടർച്ചയായി മൂന്നാം തവണയാ ണ് ആദിത്തിനു സ്വർണം ലഭിക്കുന്നത്.അണ്ടർ 16 വിഭാഗത്തിലെ 5 കി ലോമീറ്റർ നടത്ത മത്സരത്തിൽ കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 10 ാം ക്ലാസ് വി ദ്യാർഥി സി.എസ്.അനന്തുവാണ് വെള്ളി നേടിയത്.

കെ.എം.പീറ്റർ കരിമ്പനക്കുഴി യുടെയും സ്കൂൾ കായികാധ്യാ പിക സിനി ജോസഫിന്റെയും ശി ക്ഷണത്തിലാണു ഇരുവരും നേട്ടം കൊയ്തത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി