നാദാപുരത്ത് തെങ്ങ് മുറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


നാദാപുരം : വീട്ടുമുറ്റത്ത് വെച്ച് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. കുഞ്ഞി നിസ്സാര പരിക്ക്. നാദാപുരം വളയം കുനിയിൽ പീടികയ്ക്കടുത്ത് ചാമപ്പാലത്തിനടുത്താണ് അപകടം. പീടികയുള്ള പറമ്പത്ത് ജമാലിന്റെ മകൻ ജംഷിദിൻ്റെ ഭാര്യ വഹീമ (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരമണിയോടെയാണ് അപകടം.


ഒന്നര വയസുള്ള കുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുന്നതിനിടെ വീട്ടുപറമ്പിലെ ഇടിവെട്ടിയ തെങ്ങ് മുറിഞ്ഞ് മരത്തിൽ തട്ടിതെറിച്ച് യുവതിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനാലാണ് വഹീമയെ ആശുപത്രിയിലെത്തിച്ചത്. വിദേശത്തുള്ള ഭർത്താവ് ജംഷിദ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകൾ മകളാണ് വഹീമ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി