ഭീതി അകലാതെ കരിയാത്തുംപാറ കാട്ടാനയ്ക്ക് വേണ്ടി തിരച്ചിൽ ഇന്നും തുടരും
വനത്തിൽ നിന്ന് ആന ഇറങ്ങുന്ന ഭാഗത്ത് തിരച്ചിൽ നടത്തി
🖊️ജോബി മാത്യു
കൂരാച്ചുണ്ട് : പഞ്ചായത്തിൽ 5-ാം വാർഡിലെ കരിയാത്തുംപാറ മീമുട്ടി മേഖലയിൽ കൃഷിയിട ത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇറങ്ങി നാശം വിതച്ച് ഭീതി പര ത്തുന്ന കാട്ടാനകളെ കണ്ടെ ത്താൻ വനം വകുപ്പ് ഉദ്യോഗ സ്‌ഥരുടെയും നാട്ടുകാരുടെയും നേത്യത്വത്തിൽ തിരച്ചിൽ ഇന്നും തുടരും.
കഴിഞ്ഞ ദിവസം വിവിധ വകു പ്പ് ഉദ്യോഗസ്‌ഥർ പങ്കെടുത്ത് കരിയാത്തുംപാറയിൽ ചേർന്ന ജനകീയ കമ്മിറ്റിയുടെ തീരുമാന ത്തെ തുടർന്ന്, വനത്തിൽ നിന്ന് ആന ഇറങ്ങുന്ന പാപ്പൻചാടി കയം ഭാഗത്ത് ശനിയാഴ്ച തിര ച്ചിൽ നടത്തിയെങ്കിലും കണ്ടെ ത്താനായില്ല.
വനഭൂമിയിൽ നിന്നുള്ള പുല്ലു പറമ്പിൽ മേഖലയിൽ ഇന്ന് തിരച്ചിൽ തുടരും കഴിഞ്ഞ ദിവസം പുതുപ്പറ മ്പിൽ വിൽസൺ, നെടിയകാല ദേവസ്യ, പാണ്ടംമാന തോമസ് എന്നിവരുടെ കാർഷിക വിളകൾ
ആനക്കൂട്ടം നശിപ്പിച്ചിരുന്നു. കാ ട്ടാന ജനവാസ മേഖലയിൽ ഇറ ങ്ങിയതോടെ ജനങ്ങൾ ഭീതിയി ലാണ് കഴിയുന്നത്

Comments
Post a Comment