ജനവാസ മേഖലകളിൽ കൊലവിളിയുമായി കാട്ടാനകൾ; പ്രാണഭീതിയിൽ മലയോര ജനത


 


കോഴിക്കോട്:   കാട്ടാനകൾ ജനവാസ മേഖലകളിൽ നിലയുറപ്പിച്ച് മനുഷ്യജീവന് ഭീ ഷണയുയർത്തുമ്പോൾ പ്രാണഭീതിയി ൽ മലയോര ജനത. കാട്ടാനകളുടെ ആ ക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ മലയോര ജനത ഒരേ മനസോ ടെ പ്രാർഥിക്കുന്നത് ഇനിയൊരു ജീവ ൻ കുടി നഷ്ടപ്പെടരുതേ എന്നാണ്. എ ന്നാൽ വീണ്ടും കാട്ടാന ആക്രമണങ്ങളി ൽ ആളുകൾ കൊല്ലപ്പെടുകയാണ്. ഇ ന്നലെ എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ കല്യാണി അമ്മ (64) കാട്ടാനയുടെ ആ ക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഏറ്റ വും ഒടുവിലത്തെ സംഭവം.


ഇതുവരെ 42 പേരുടെ ജീവനുകളാ ണ്  മലയോര മേഖലക ളിൽ കാട്ടാനകൾ കവർന്നത്. ഇതിൽ 15 ഓളം സ്ത്രീകളാണ്. ഒരു വനപാലക നും ഉൾപ്പെടും. വനം വകുപ്പ് ഇവർക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽ കുന്ന പതിവ് തുടരും, കാട്ടനകൾ കാടി റങ്ങി ജനവാസ മേഖലയിൽ താവളമാ ക്കുമ്പോൾ കാട്ടാനകളെ കാടു കയറ്റാ ൻ വനപാലകരുടെ കൈവശമുള്ളത് റ ബർ ബുള്ളറ്റും കുറുവടിയും ഏതാനും പടക്കങ്ങളും മാത്രം.


മലയോര കർഷകരുടെ മാത്രമല്ല, വ നപാലകരുടെ ജീവൻ പോലും സുര ക്ഷിതമല്ല. കാട്ടാനകൾ ജനവാസ മേഖ ലയിൽ എത്തി മനുഷ്യരെ കൊല്ലുമ്പോ ഴും വൻതോതിൽ കൃഷികൾ നശിപ്പിക്കുമ്പോഴും വനപാലകരുടെ പക്കലു ള്ള ഒരേഒരു പോം വഴി സോളാർ വൈ ദ്യുത വേലികൾ മാത്രം.  ക ഴിഞ്ഞ ഒരു വർഷത്തിനിടയിൽ കാട്ടാന കൾ കൃഷി നശിപ്പിക്കാത്ത ഒരു ദിവസം പോലുമില്ല.


ജനരോഷം ഉയരുമ്പോൾ രാഷ്ട്രീയ പാർട്ടികൾ  വനം ഡിവിഷ ൻ ഓഫീസിലേക്ക് മാർച്ച് നടത്തും. തു ടർന്ന് ഡിഎഫ്‌ഒയുമായി ചർച്ച. ഏതാ നും കിലോമീറ്റർ വൈദ്യുതി വേലി സ്ഥാപിക്കാമെന്ന ഡിഎഫ്‌ഒയുടെ ഉറ പ്പ് ഇതാണ് പതിവായി നടക്കുന്നത്. കാട്ടാനകൾ, കടുവ, പുലി, കാട്ടുപോത്ത്, കരടി, കുരങ്ങുകൾ, മയിലുകൾ എന്നി വ നിലമ്പൂർ മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.


കൂടുതൽ വനപാലകരെ പ്രശ്‌നബാ ധിത പ്രദേശങ്ങളിലെ വനം ഓഫീസുക ളിലേക്ക് നിയമിക്കുകയോ ഇത്തരം മേ ഖലകളിൽ കാവലിനായി ദിവസ വേത ന വാച്ചർമാരെ നിയമിക്കുകയോ ചെയ്യു ന്നില്ല. കാട്ടാനകളെ തുരത്താനുള്ളത് സൗത്ത്, നോർത്ത് ഡി വിഷനുകളിലെ 20 ഓളം വനം ദ്രുതകർ മസേനംഗങ്ങളും ഇവർക്ക് സഞ്ചരിക്കാ ൻ രണ്ട് വാഹനങ്ങളും പിന്നെ ഏതാനും റബർ ബുള്ളറ്റ് തോക്കുകളും കുറച്ച് പ ടക്കങ്ങളും മാത്രം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി