മലയോര ഹൈവേ; ചക്കിട്ടപാറയിൽ കോടതിയെ സമീപിച്ച വ്യാപാരികൾക്കെതിരേ പ്രതികാര നടപടിയെന്ന് ആക്ഷേപം

 


🖊️രാജൻ വർക്കി 

ചക്കിട്ടപാറ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കടകൾക്ക് മുന്നിൽ മാർഗ തടസമുണ്ടാക്കി പ്രവൃത്തി നടത്തി ചക്കിട്ടപാറയിലെ ഏതാ നും വ്യാപാരികൾക്കെതിരേ പ്ര തികാര നടപടി സ്വീകരിക്കുക യാണെന്ന് ആക്ഷേപം.


മലയോര ഹൈവേയുടെ ഭാ ഗമായി ചക്കിട്ടപാറയിൽ കെആ ർഎഫ്ബി നടത്തുന്ന പ്രവൃത്തി യുമായി ബന്ധപ്പെട്ടാണ് ആക്ഷേ പം. വ്യാപാരി വ്യവസായി ഏ കോപന സമിതി യൂണിറ്റ് പ്രസി ഡന്റ് ബെന്നി സെബാസ്റ്റ്യൻ, മ 1 റ്റൊരു വ്യാപാരി കാരിമറ്റം സ്റ്റോ ഴ്സ‌് ഉടമ കെ.എം. ജോസഫ് എ ന്നിവർ റോഡ് വീതി നിർണയം സംബന്ധിച്ച് കോടതിയെ സമീ പിച്ചിരുന്നു. ഇതിലുള്ള പ്രതികാ രമായി കടയിലേക്ക് പ്രവേശി ക്കാൻ മാർഗമില്ലാതെ മുൻവശ ത്ത് റോഡരുകിൽ ചാല് കീറി യെന്നാണ് ആക്ഷേപം. ഓവുചാ ൽ നിർമാണം പൂർത്തീകരിക്കാ ത്തതിനാൽ കടകളിലേക്ക് പ്രവേ ശിക്കാൻ കഴിയുന്നില്ല.


റോഡിന്റെ വീതി നിർണയ ത്തിൽ അപാകത ഉന്നയിച്ച് തട സപ്പെട്ടു കിടന്നിരുന്ന മലയോര ഹൈവേയുടെ പണി ചക്കിട്ടപാ റ ടൗണിൽ പുനരാരംഭിച്ചിട്ട് ഏ താനും ദിവസങ്ങളായി. പ്രവൃ ത്തി തുടങ്ങിയത് ബെന്നി സെ ബാസ്റ്റ്യന്റെ ബെൽവ ടെക്സ് റ്റൈൽസിനു മുന്നിലായിരുന്നു. - ആഴമേറിയ ഗർത്തമുണ്ടാക്കി കോൺക്രീറ്റിംഗിനായി കരാറു കാർ പലക അടിച്ചു തുടങ്ങിയ പ്പോഴാണ് പണി നിറുത്തിവച്ചത്. ഈ കടയ്ക്കു ശേഷമുള്ള മറ്റു ഭാഗങ്ങളിൽ ഏകദേശം പണി പൂർ ത്തിയാക്കി മേൽഭാഗത്ത് കോ ൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചു കഴി ഞ്ഞു. ഇതേ വശത്താണ് കാരിമ റ്റം സ്റ്റോഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഇതിനു മൂന്നിലും ചാലു കീറിയി ട്ടുണ്ട്. മറ്റെല്ലാ കടകളിലേക്കും ക യറാൻ പലകപ്പാലം സ്ഥാപിച്ചി ട്ടുണ്ടെങ്കിലും ബെൽവ ടെക്സ്റ്റ യിൽസിനും കാരിമറ്റം സ്റ്റോഴ്സി നും പാലം നൽകിയില്ല.


റോഡിൻ്റെ വീതി സംബന്ധി ച്ച് തർക്കമുയർന്നപ്പോൾ വ്യാപാ രികളും പൊതു പ്രവർത്തകരുമാ യ എട്ട് പേർ ഹൈക്കോടതിയി ൽ കേസ് ഫയൽ ചെയ്തു‌. ഇതി ൽ ഒരാൾ ബെന്നി സെബാസ്റ്റ്യ നാണ്. മറ്റൊരാൾ കാരിമറ്റം സ്റ്റോഴ്സ് ഉടമ കെ.എം. സജിയാണ്. ഇക്കഴിഞ്ഞ അഞ്ചാം തിയതി കാ ലത്ത് ചക്കിട്ടപാറ ടൗണിൽ മല യോര ഹൈവേ പ്രവൃത്തി ആരം ഭിച്ചു.


വൈകുന്നേരം മൂന്നോടെ ഹൈകോടതി ഇടക്കാല ഉത്തര വ് പുറപ്പെടുവിച്ചു. യഥാർഥ രേ ഖകളുടെ അടിസ്ഥാനത്തിൽ റോഡിന്റെ വീതി അളവ് നിർണ യിക്കുന്നതു വരെ കേസിൽ ക ക്ഷി ചേർന്നവരുടെ ഷോപ്പുകളു ടെ ഭാഗത്ത് പ്രവർത്തി നിർത്തി വയ്ക്കാനായിരുന്നു ഉത്തരവ്. ആറാം തിയതി ഇത് ഔദ്യോഗി ക രേഖയായി കോഴിക്കോട് ജി ല്ലാ കളക്ടർ, കൊയിലാണ്ടി തഹ സിൽദാർ, സർവേ വകുപ്പ്, പോ


ലീസ്, ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു ലഭിച്ചു. പെരുവണ്ണാമൂഴി പോലീസ് റോ ഡിന്റെ പ്രസ്‌തുത കടകൾക്കു മു മ്പിലെ പ്രവൃത്തി നിർത്തി വയ്ക്കാ ൻ കരാറുകാരോട് ആവശ്യപ്പെട്ടു. ഈ സമയം സ്ഥലത്തെത്തിയ ച ക്കിട്ടപാറ പഞ്ചായത്ത് അധികൃത ർ പോലീസിൻ്റെ നിർദ്ദേശം പാലി ക്കേണ്ടതില്ലെന്നും പണി തുടരാ നും കെആർഎഫ്ബിക്കു നിർദേ ശം നൽകിയതായാണ് ആരോപ ണം.


ഹൈക്കോടതി ഉത്തരവ് ലം ഘിച്ച് പ്രവൃത്തി നടത്തിയതോ ടെയാണ് നാടിൻ്റെ വികസനം മു ൻനിർത്തി കേസിനു പോയവരു ടെ കടകൾക്കു മുന്നിൽ ഒരാൾക്കും ശരിയായ രീതിയിൽ പ്രവേ ശിക്കാൻ പറ്റാത്ത വിധത്തിൽ കി ടങ്ങുണ്ടാക്കിയതെന്നാണ് ആ ക്ഷേപം. കഴിഞ്ഞ മൂന്നു മാസ ക്കാലയളവിനുള്ളിൽ അഞ്ച് ത വണ റോഡിന്റെ വീതി നിർണയി ച്ചപ്പോൾ വിവിധ അളവുകളാണ് കണ്ടെത്തിയത്. ഹൈവേ നിർമി ക്കാൻ 12 മീറ്റർ വീതിയാണ് വേ ണ്ടത്.


വിവിധ അളവുകളിലൊന്നി ലും 12 മീറ്റർ വീതി കണ്ടെത്താൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു മുമ്പ് റോഡ് വികസനത്തിനായി സർ ക്കാർ പെരുവണ്ണാമുഴി ചക്കിട്ടപാറ-ചെമ്പറുട്ടിൽ സ്ഥലം അക്വയർ ചെ യ്‌തിരുന്നു. ഇതിന്റെ സ്കെച്ച്അനു സരിച്ച് റോഡിന്റെ വീതി നിർണയി ക്കണമെന്നആവശ്യം ഉന്നയിച്ച്നാ ട്ടുകാർ രംഗത്ത് വന്നു. അതിനി ടെ റോഡ് കയ്യേറി പലരും ബഹു നില കെട്ടിടങ്ങൾ സ്ഥാപിച്ചിരു ന്നു. ഇവരേ രക്ഷിക്കാൻ റോഡി നു സ്കെച്ചില്ലെന്ന ന്യായം നിര ത്തി ചിലർ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ സത്യം ക ണ്ടു പിടിക്കാനായാണ് വ്യാപാരി കൾ കോടതിയെ സമീപിച്ചത്.


കോടതി വിധിയെ മറി കടന്ന് കടകൾക്കു മുന്നിൽ ചാല് കീറി യത് നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുന്ന നടപടിയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. പ്രസിഡ ന്റ് ബാബു പുതുപ്പറമ്പിൽ അധ്യ ക്ഷത വഹിച്ചു. പി.ബി.സന്തോ ഷ്, പപ്പൻ പൊറോത്ത്, കെ.ജി. ശിവദാസൻ, വി.വി.രാജൻ,ശ്രീനി നടപടിയാണെന്ന് വാസൻ മനക്കൽ, വിവേക് പൊ റോത്ത് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി