മരുതോങ്കരയിൽ നടപ്പാതയിലെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

 



മരുതോങ്കര : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻ വശത്തെ റോഡിൽ നടപ്പാതയു ടെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പ്ല സ്‌വൺ വിദ്യാർഥികളായ വി.എ സ്. കാശിനാഥ്, ആഷർ ബെന്നി എന്നിവർക്കാണ് പരിക്കേറ്റത്.


സ്ലാബിനുമുകളിൽ നിന്ന് സം സാരിച്ചുകൊണ്ടിരിക്കെ പഴയ സ്ലാബ് പൊട്ടി താഴേക്കുപതി ക്കുകയായിരുന്നു. രണ്ടുവർഷം മുൻപാണ് കുറ്റ്യാടി- പശുക്കട വ് റോഡ് നവീകരണപ്രവൃത്തി പൂർത്തീകരിച്ചത്. എന്നാൽ, ഒട്ടേ റെ വിദ്യാർഥികൾ അധ്യയനം നട


രെ സീബ്രാ ലൈൻ വരയ്ക്കുകയോ മുന്നറിയിപ്പുബോർഡുകൾ സ്ഥാ പിക്കുകയോ ചെയ്തിട്ടില്ല. ത്തുന്ന സ്കൂളിനുമുൻപിൽ ഇതുവ


അപകടഭീഷണി ചൂണ്ടിക്കാ ട്ടി സ്കൂളധികൃതരും രക്ഷിതാക്ക ളും പലതവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരുനടപ ടിയും ഉണ്ടായിട്ടില്ല. ശനിയാഴ്ച പൂഴിത്തോടുപാലം പ്രവൃത്തി ഉദ്ഘാടനം ചെയ്യാൻ എത്തുന്ന പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസിനെക്കണ്ട് പ്ര ശ്നം ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്കൂൾ പിടിഎ പ്രസിഡൻറ് ടി.എ. അനീഷ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി