പേരാമ്പ്രയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ; മകൻ അറസ്റ്റിൽ

 





 പേരാമ്പ്ര: തൈപ്പറമ്പിൽ ഓസി ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതിയുടെ മരണം കൊലപാതകം. മകൻ ലിനിഷ്(47) നെ പേരാമ്പ്ര പോലിസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം ചോദ്യം ചെയ്ത ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്മയെ മാല കൊണ്ട് അടിക്കുകയും തലയ്ക്ക് അടിക്കുകയും മുട്ട് കാൽ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ആയിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പേരാമ്പ്ര ഡിവൈഎസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇൻസ്പെക്ടർ ജംഷീദ് എസ് ഐ മാരായ ജിതിൻവാസ്, കെ, പി പ്രദീപ്, അതുൽ ഘോഷ്, സുചില തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി