നാദാപുരത്ത് പിഞ്ചുകുഞ്ഞിന്റെ സ്വർണ്ണാഭരണം കവർന്ന യുവതി പിടിയിൽ; പിടിയിലായത് ബസ് യാത്രക്കാരിയുടെ മൂന്നര പവൻ കവരാൻ ശ്രമിക്കുന്നതിനിടെ
വടകര: നാദാപുരത്ത് പിഞ്ചുകുഞ്ഞിൻ്റെസ്വർണ്ണാഭരണം കവർന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജു (32) നെ ആണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ കവരാൻ ശ്രമിക്കുന്നതിനിടെ സഹയാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാദാപുരത്ത് മോഷണം നടത്തിയത് മഞ്ജുവാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
തിരക്കേറിയ ബസ്സുകൾ ബസ്സ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് സ്വർണ്ണ മാലയും പണവും കവരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും പോലീസ് അറിയിച്ചു. വടകര പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ട് കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌ത് കണ്ണൂർ വനിത ജയിലിലേക്ക് അയക്കുകയായിരുന്നു.

Comments
Post a Comment