ഒഡീഷയിൽ ബജ്റങ്‌ദൾ അക്രമം; മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും മർദനം; വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചത് എഴുപതിലേറെ പേർ
ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദിക രെയും കന്യാസ്ത്രീകളെയും ബജ്റങ്‌ദൾ പ്രവർത്തകർ ആക്ര മിച്ചു. ജലേശ്വർ സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ ജോർജ് നിരപ്പേൽ, ജോഡ ഇട വക വികാരി ഫാ. വി.ജോജോ, സിസ്റ്റർ എലേസ ചെറിയാൻ, സിസ്‌റ്റർ മോളി ലൂയിസ് തുടങ്ങി യവരെയാണ് ഗംഗാധർ ഗ്രാമ ത്തിൽ മതപരിവർത്തനം ആരോ പിച്ചു മർദിച്ചത്. ഫാ. ലിജോ കുറ വിലങ്ങാട് സ്വദേശിയും ഫാ. ജോ ജോ തൃശൂർ സ്വദേശിയുമാണ്. ആലപ്പുഴ ചമ്പക്കുളം സ്വദേശി യായ സിസ്‌റ്റർ എലേസയും കൊ ച്ചി സ്വദേശിയായ സിസ്‌റ്റർ മോളിയും ആലപ്പുഴ സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ കോൺഗ്രിഗേ ഷൻ അംഗങ്ങളാണ്.
ഗ്രാമത്തിൽ ആണ്ടുകുർബാന യ്ക്ക് എത്തിയ വൈദികരും സം ഘവും ജീപ്പിൽ മടങ്ങുന്നതിനിടെ യാണു വഴിയിൽ കാത്തുനിന്ന എഴുപതിലേറെ പേർ ആക്രമിച്ച ത്. വഴികാണിക്കാൻ ബൈക്കിൽ സഞ്ചരിച്ചയാളെ തടഞ്ഞുനിർ ത്തി മർദിച്ച് ബൈക്ക് തകർത്തശേഷമാണു സംഘം വൈദികർ ക്കും കന്യാസ്ത്രീകൾക്കും നേരെ തിരിഞ്ഞത്. ഫാ. ലിജോയുടെ യും ഡ്രൈവറുടെയും ഫോണു കൾ പിടിച്ചെടുത്ത ശേഷമായിരു ന്നു മർദനം. 'ബിജെഡി ഭരണം മാറി. ബിജെപി ഭരിക്കുമ്പോൾ മതപരിവർത്തനം നടക്കില്ല' എന്നു പറഞ്ഞായിരുന്നു ആക്രമണമെന്നു ഫാ. ലിജോ പറഞ്ഞു. തങ്ങൾ ക്ഷണിച്ചിട്ടാണു - വൈദികർ എത്തിയതെന്നും മർദിക്കരുതെന്നും ഗ്രാമവാസികൾ പറഞ്ഞിട്ടും സംഘം ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞെത്തിയ പൊലീസിൻ്റെ സാന്നിധ്യത്തിലും മർദനം തുടർന്നു. അക്രമികളുമായി ചർച്ച നടത്തിയ പൊലീസ്, വൈദികരെയും സംഘത്തെയും സ്റ്റേഷനിലേക്കു കൊണ്ടുപോ കുകയാണെന്ന് അറിയിച്ചു. ഹൈവേയിലെത്തിയപ്പോൾ ഇവ രുടെ പേരുവിവരങ്ങൾ കുറിച്ചെടു ത്തശേഷം പോകാൻ അനുവദി ച്ചു. സംഭവത്തിൽ പരാതി നൽകു ന്ന കാര്യം സഭാ മേലധികാരികളു മായി ആലോചിച്ചു തീരുമാനിക്കു മെന്ന് ഫാ. ലിജോ പറഞ്ഞു.
അക്രമം ഞെട്ടിക്കുന്നതാണെ ന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ വക്താവ് ഫാ. റോബിൻസൻ റോഡ്രിഗസ് പറഞ്ഞു. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകി ല്ലെന്നും വൈദികർക്കും സന്യ സർക്കും സുരക്ഷയൊരുക്കണ മെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ ദുർഗിൽ കഴി ഞ്ഞ മാസം 25ന് ബജ്റങ്ങൾ പ്രവർത്തകർ മനുഷ്യക്കടത്ത് ആരോപിച്ച് 2 മലയാളി കന്യാ സ്ത്രീകളെ തടഞ്ഞുവച്ചതും ഇവർ 9 നാൾ ജയിലിൽ കഴിയേ ണ്ടിവന്നതും വൻ കോളിളക്കമു ണ്ടാക്കിയിരുന്നു.

Comments
Post a Comment