രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ തീ പന്തം
കൂരാച്ചുണ്ട് : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയെയും, സഹ എംപിമാരെയും അറസ്റ്റ് ചെയ്ത കേന്ദ്ര ഗവണ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ തീപന്തം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോസ്ബിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, സന്ദീപ് കളപ്പുരയ്‌ക്കൽ, റീത്ത തോമസ്, അക്ഷത മരുതോട്ട്കുനിയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ഷിബിൻ പാവത്തികുന്നേൽ, അനീഷ് മറ്റത്തിൽ, ഷാരോൺ ചാലിക്കോട്ടയിൽ, ഗാൾഡിൻ കക്കയം എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment