പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പടത്തുകടവ് : പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. സ്കൂൾ മാനേജർ റവ.ഫാ തോമസ് പൊരിയത്ത് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
തുടർന്ന് വിജയോത്സവം എന്ന പേരിൽ കഴിഞ്ഞ വർഷം SSLC പരീക്ഷയ്ക്ക് മികച്ച മാർക്ക് ലഭിച്ച കുട്ടികളെ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് ഡെന്നീസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ഡി എടയന്ത്രം സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥിയായി എത്തിയ വിമുക്തഭടൻ സത്യൻ വി.കെ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പടത്തുകടവ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപാൾ ഷാൻ്റി വി , സ്റ്റാഫ് സെക്രട്ടറി ഡെന്നീസ് വി ഫ്രാൻസീസ്, വിദ്യാർത്ഥി പ്രതിനിധികളായ ഡിയോൺ ഡി മാത്യു, എമിൽ റോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനം , ഫ്ലാഷ് മോബ് എന്നിവ നടത്തി. അധ്യാപക പ്രതിനിധി റോബിൻസൺ തോമസ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് എല്ലാവർക്കും പായസം വിതരണം നടത്തി.

Comments
Post a Comment