ജിൽസൺ ജോൺസണ് ഓടാൻ ഇനിയുമുണ്ട് ദൂരങ്ങൾ
ചക്കിട്ടപാറ : സെൻ്റ് ആന്റണീസ് എൽപി സ്കൂളിലെ നാലാം ക്ലാസുകാ രൻ ഒളിംപിക്സിനെ കുറിച്ചു കേട്ടിട്ടു പോലുമില്ലായിരുന്നു. ആകെ കണ്ടതു സ്‌കൂളിൽ കായികമേള നടക്കുമ്പോൾ മേശപ്പുറത്ത് നിരത്തിവച്ച സ്വർണവർണമുള്ള കുറേ ട്രോഫികൾ മാത്രം. അതുക ണ്ടു കൊതിച്ചാണ് ഓടാൻ ഇറങ്ങിയത്. ആ ഓട്ടം ഇപ്പോ ഴും തുടരുന്നു. അതിനിടെ പേരിനൊപ്പം 'ഒളിംപ്യൻ പട്ടം കൂടി ചേർന്നു. ഇത്രയും കാ ലത്തെ ഓട്ടത്തിനിടെ പല റെക്കോർഡുകളും വഴിമാറി നിന്നു. ആ നാലാം ക്ലാസുകാ രനെ ഇന്നു നമ്മളറിയും ചക്കിട്ടപാറ സ്വദേശി ഒളിം പ്യൻ ജിൻസൺ ജോൺ സൺ.
. പട്ടാളം മാറ്റിയ ജീവിതം
കുളത്തുവയൽ സെന്റ് ജോർ ജ് ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വട കര വിദ്യാഭ്യാസ ജില്ലാ മീ റ്റിൽ 1500 മീറ്ററിൽ മൂന്നാം സ്‌ഥാനം നേടിയതാണ് ജീവി തത്തിലെ ആദ്യ മെഡൽ. പരിശീലകൻ കെ.എം.പീറ്ററി ന്റെ അടുത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
2007ൽ കോട്ടയത്തു നടന്ന സം സ്ഥാന സ്‌കൂൾ കായികമേളയി ലും പിന്നാലെ കൊൽക്കത്ത ദേശീയ മീറ്റിലും സ്വർണം പ്ലസ് ടുവിനു ശേഷം കോട്ടയം ബസേലിയസ് കോളജിലായിരുന്നു പാനം. രണ്ടു തവണ പട്ടാളത്തിൽ ചേരാനുള്ള ഭാഗ്യവും അതിനിടെ യുണ്ടായി. പ്ലസ് ടു കഴിഞ്ഞപ്പോ ഴാണ് ആദ്യം പട്ടാളത്തിൽ ചേർ ന്നത്. കൊൽക്കത്തയിൽ സ്വർ ണം നേടിയപ്പോൾ ആർമി ഉദ്യോ : ഗസ്‌ഥർ സമീപിച്ചു. അങ്ങനെ പുണെ ആർമി സ്പോർട്‌സ് ഇൻ സ്‌റ്റിറ്റ്യൂട്ടിൽ എത്തി. പക്ഷേ, ഒരാ ഴ്‌ച കഴിഞ്ഞ് അവിടെനിന്നു മു ങ്ങി നാട്ടിലെത്തി.
ഡിഗ്രി പഠനത്തിനിടെ 2009ൽ വീണ്ടും പട്ടാളത്തിലേക്ക്. ആ യാ ത്ര ഇപ്പോൾ ഊട്ടിയിൽ എത്തി നിൽക്കുന്നു. അവിടെ ജൂനിയർ കമ്മിഷൻഡ് ഓഫിസറാണ് ജിൻ τυπ(34).
ആ ജൂലൈ 10
. "ജീവിതം തന്നെ മാറ്റിയ തീയതി യാണ് 2016 ജൂലൈ 10. റിയോ ഒളിംപിക്സിനു യോഗ്യത നേടാ നുള്ള എല്ലാ വഴികളും അടഞ്ഞ പോലെ ജൂലൈ 10ന് അർധരാ ത്രി യോഗ്യത നേടാനുള്ള സമയ പരിധി അവസാനിക്കും. അന്നു പകൽ ബെംഗളൂരുവിൽ ഇന്ത്യൻ ഗ്രാൻപ്രിയാണ്, അവസാന 'ചാൻസ്'. 800 മീറ്ററിൽ 1:45.98 മി നിറ്റിൽ ഫിനിഷ് ചെയ്താണ് ഒളിംപിക്സ് യോഗ്യത നേടിയത്. 1:46 മിനിറ്റ് ആയിരുന്നു കട്ട് ഓഫ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്ന് അതാണ്".
2015 ചൈനയിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി നേടിയ താണ് ആദ്യ രാജ്യാന്തര മെഡൽ. 2018ലെ റെക്കോർഡ് ബ്രേക്കിങ് പ്രകടനവും പ്രിയ പ്പെട്ടതു തന്നെ. 800 മീറ്റർ ഓട്ട ത്തിൽ 42 വർഷം പഴക്കമുള്ള ശ്രീറാം സിങ്ങിൻ്റെ റെക്കോർ ഡാണ് മറികടന്നത്. 1500 മീറ്റ റിൽ ബഹദൂർ പ്രസാദ് സിങ്ങി ൻ്റെ 23 വർഷം പഴക്കമുള്ള റെക്കോർഡും മറികടന്നു. 800 മീറ്ററിന്റെ ആ റെക്കോർഡ് ഈ വർഷമാണ് തകർന്നത്.
1500 മീറ്ററിന്റേത് ഇപ്പോഴും ജിൻസണിന്റെ പേരിൽ തന്നെ. അർജുന അവാർഡ് ലഭിച്ചതും മറക്കാനാകാത്ത നിമിഷമാ ണെന്നു ജിൻസൺ പറയുന്നു.
“കോവിഡിനു ശേഷം ഫി റ്റ്നസ് നഷ്ടമായി. അവസാനം ട്രാക്കിൽ ഇറങ്ങിയത് ഏഷ്യൻ ഗെയിംസിലാണ്, വെങ്കലം നേടി.
ഇപ്പോൾ ഊട്ടിയിലെ തണു പ്പിലും അടുത്ത ഏഷ്യൻ ഗെയിംസ് മനസ്സിൽ കണ്ട് ഫി റ്റ്നസ് വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ്. പിന്തുണ യുമായി ഭാര്യ ഡോ.എ.എസ്. ലക്ഷ്മിയും മക്കളായ ഹാർദി ക്(3), മീര (1) എന്നിവരുമുണ്ട്


Comments
Post a Comment