സല്യൂട്ട് ചതിച്ചു; 'എസ്ഐ'യെ പോലീസ് പൊക്കി
എഗ്‌മോർ-ഗുരുവായൂർ എക്സ്‌പ്രസിൽ റെയിൽവേ പോലീസുകാർ പുലർച്ചെ പതിവു പരിശോധന നട ത്തുകയായിരുന്നു. ഒരു കോച്ചിലെത്തിയ പ്പോൾ യൂണിഫോമിൽ ഒരു സബ്ഇൻ സ്പെക്ടർ അമർന്നിരിക്കുന്നു. പോലീസു കാർ അമർത്തിച്ചവിട്ടി കൊടുത്തു ഒരു സല്യൂട്ട്. തിരിച്ചും കിട്ടി സല്യൂട്ട് എങ്കിലും അതിലൊരു വശപ്പിശക്. പോലീസുകാർ പരസ്പരം നോക്കി.
എസ്.ഐയുടെ ചുമലിലെ നക്ഷത്ര വും നെയിംപ്ലേറ്റും എല്ലാം യൂണിഫോമി ലുണ്ട്. തൊപ്പിയുമുണ്ട്. പുലർച്ചെ യൂണി ഫോമിട്ട് ഇദ്ദേഹം എങ്ങോട്ടു പോകുന്നു. സംശയം തീർക്കാനായി 'സാറിനോടു' സംസാരിച്ചപ്പോഴാണ് കള്ളി വെളിച്ചത്താ യതും മുപ്പതുകാരൻ പിടിയിലായതും.
യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാ കുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്ര ഹമായിരുന്നു നെടുമങ്ങാട് പാനാവൂർ സ്വ ദേശിയുടേത്. എഴുതിയ പരീക്ഷകളെല്ലാം അദ്ദേഹത്തെ തോൽപ്പിച്ചു മുന്നേറിയപ്പോൾ പരീക്ഷ യെഴുതാവുന്ന പ്രായം കടന്നുപോയി. ജീവിതാഭിലാ ഷം സാധിക്കാനായി സ്വന്തമായി തയ്പിച്ച യൂണിഫോം ധരിച്ച് കന്നിയാത്രയ്ക്ക് ഇറങ്ങിയതായിരുന്നു. 'കീഴു ദ്യോഗസ്ഥർ' പൂട്ടിക്കളയുമെന്നു കരുതിയതേയില്ല.
ശനിയാഴ്ച പുലർച്ചെയാണു സംഭവം. കായംകുളം സ്റ്റേഷൻ വിട്ടപ്പോഴാണ് എസ്ഐയെ കാണുന്നതും ചോദ്യം ചെയ്യുന്നതും. ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്.ഐയാണെന്നും തൃശ്ശൂരിലേക്കു പോകുകയാ ണെന്നുമാണ് ആദ്യം പറഞ്ഞത്. യൂണിഫോമിലെ പേരു നോക്കി പോലീസുകാർ ഇരിങ്ങാലക്കുട സ്റ്റേ ഷനിൽ വിളിച്ചപ്പോൾ അങ്ങനെയൊരാളേയില്ലെ ന്നു മനസ്സിലായി. വണ്ടി അപ്പോൾ ആലപ്പുഴയിലെ ത്തിയിരുന്നു. എസ്ഐ'യെ ഇറക്കി നേരേ ആല പ്പുഴ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന്, യഥാർഥ എസ്‌ഐ കെ. ബിജോയ് കു മാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് എസ്ഐ മോഹം പുറത്തുവന്നത്. വഴികളെല്ലാം അടഞ്ഞപ്പോഴാണ് ആഗ്രഹം സാധിക്കാനായി അറ്റ കൈക്ക് യൂണിഫോം തയ്പിച്ചത്. ഇതു ധരിച്ച് വീട്ടി ലെ മുറിയിൽ 'പരേഡും വെടിവെപ്പും' നടത്തുമായി രുന്നു. ആദ്യമായാണ് യൂണിഫോം ധരിച്ച് പുറത്തി റങ്ങിയത്.
ശനിയാഴ്ച തൃശ്ശൂരിൽ നടന്ന പിഎസ്‌സി പരീക്ഷ യെഴുതാൻ പോലീസ് യൂണിഫോമിൽ പുറപ്പെട്ടപ്പോ ഴാണ് പിടിയിലായത്. പോലീസ് യൂണിഫോം ദുരുപ യോഗിച്ചതിന് കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യ ത്തിൽ വിട്ടയച്ചു.

Comments
Post a Comment