കുഴികെണിയോ.... ബാലുശ്ശേരിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവം; റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡിന് സമീപം ബൈക്ക് കുഴിയിൽ വീണ് കോക്കല്ലൂർ തുരുത്യാട് സ്വദേശികളായ രണ്ട് യുവാക്കൾക്ക് മരിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അഭിജിത്ത് ഉണ്ണികുളം, സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണാറ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ പി എം രോഹിത്, രജീഷ് ശിവപുരം, അഭിന കുന്നോത്ത്, ഷഫ്‌ദർ ഹാശ്മി, സുവിൻ വി പി, നിതിഷ് രാജ്, അരുൺ ഒത്തയോത്, ഷഹൽ സി വി, ആദിൽ കോക്കലൂർ, ജെറിഷ് കോക്കല്ലൂർ, അഷ്റഫ് വള്ളിയോത് എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment