പേരാമ്പ്രയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

 



പേരാമ്പ്ര : പേരാമ്പ്ര ബൈപാസിൽ പൈതോത്ത് റോഡ് ജംഗ്ഷനിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴക്കൻ പേരാമ്പ്രയിൽ നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.


ഇടിയുടെ ആഘാതത്തിൽ ജീപ്പ് കറങ്ങി ഡിവൈഡറിൽ തട്ടിയാണ് നിന്നത്. കിഴക്കൻ പേരാമ്പ്ര വടക്കേ പറമ്പിൽ മല്ലിക (49), പീടികയുള്ള പറമ്പിൽ ഫൗസിയ (39), പൈതോത്ത് കോരങ്കണ്ടി മൊയ്തി (73) എന്നിവർക്കാണ് പരിക്കേറ്റത്.


ജീപ്പിൽ നിന്നും തെറിച്ചു റോഡിൽ വീണാണ് മല്ലികയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ പേരാമ്പ്ര ഇഎം എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി