ആ വലിയ 'കുട്ടിക്കരുതലി'ന് അഭിനന്ദനപ്രവാഹം;
കുട്ടികളുടെ അവസ്ഥകണ്ട് വിഷമംതോന്നി ചെയ്‌തതെന്ന് ഹോംഗാർഡ് നാഗരാജൻ
കോഴിക്കോട് : മർക്കസ് ബസ്സ്റ്റോപ്പിൽ കുട്ടികളെ കയ റ്റാതിരുന്ന ബസിന് മുൻപിൽകി ടന്ന് പ്രതിഷേധിച്ച സിറ്റി ട്രാഫി ക്കിലെ ഹോം ഗാർഡായ വെ ള്ളലശ്ശേരി പുതുകുന്നത്ത് നാ ഗരാജിന് അഭിനന്ദനപ്രവാഹം. വെള്ളിയാഴ്ച വൈകീട്ട് 4.45-നാ യിരുന്നു സംഭവം. അതിനുശേ ഷം മേലുദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെ യുമെല്ലാം ഫോൺ കോളുകൾ ക്ക് മറുപടി കൊടുക്കാനേ നേര മുള്ളൂവെന്നാണ് അദ്ദേഹം പറ യുന്നത്.
ഓരോ ബസിലും പത്തുകുട്ടി കളെവീതം കയറ്റണമെന്ന നിർ ദേശം കോഴിക്കോട്ടേക്ക് പോവു കയായിരുന്ന ബസ് പാലിക്കാ തിരുന്നതോടെയാണ് നാഗരാ ജന് ബസിന് മുൻപിൽ കിടക്കേ ണ്ടിവന്നത്. സ്കൂൾ വിട്ട സമയ മായതിനാൽ ബസ്സ്റ്റോപ്പിൽ നല്ല തിരക്കായിരുന്നു. കുട്ടിക
ളെ കയറ്റണ മെന്നു പറ ഞെഞ്ഞെങ്കിലും ഇത് കേൾക്കാ തെ ബസ് ഉരു ട്ടി ദേഹത്തേ ക്കുകൊണ്ടു വന്ന് ഭയപ്പെ ടുത്താൻ ശ്ര മിച്ചതായും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ നെഞ്ചത്തുകൂടി കയ റ്റണം ഇല്ലെങ്കിൽ കുട്ടികളെ ബസിൽ കയറ്റണമെന്ന നാഗ രാജന്റെ തീരുമാനത്തിൽ ബസു കാരും വഴങ്ങേണ്ടിവന്നു. പിന്നീ ട് കുട്ടികളെകയറ്റി ബസിന് പോ കേണ്ടി വന്നു.
വൈകീട്ട് ആറാകുമ്പോൾ പോലും കുട്ടികൾ ബസ്സ്റ്റോ പ്പിൽനിന്നും പോകാൻ പറ്റാ ത്ത അവസ്ഥയാണ്. അതുക ണ്ടപ്പോൾ ആകെ വിഷമംതോ ന്നി. കുട്ടികളെ കയറ്റാത്തതു കൊണ്ടാണ് ബസിനുമുൻപിൽ കിടക്കേണ്ടിവന്നത്. അപ്പോൾ അങ്ങനെ ചെയ്യാനാണ് തോ ന്നിയത്. നാഗരാജൻ കൂട്ടിച്ചേർ ത്തു.
ബസിനെതിരേ നടപടി
കുട്ടികളെ കയറ്റാതിരുന്ന ബസിനെതിരേ സിറ്റി ട്രാഫിക് പോലീസ് കേസെടുത്തു. പിഴ അടക്കാനും ബസ് ഡ്രൈവർ ക്ക് ബോധവത്കരണ ക്ലാസിന് എത്തിച്ചേരാൻ നിർദേശം നൽ കിയതായും ട്രാഫിക് പോലീസ് അറിയിച്ചു.

Comments
Post a Comment