ഡിവൈഎഫ്ഐ കൂരാച്ചുണ്ട് പഞ്ചായത്ത് യൂത്ത് മാർച്ചിന് ഉജ്ജ്വല സമാപനം
കൂരാച്ചുണ്ട് : ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15 ന് ബാലുശ്ശേരിയിൽ നടക്കുന്ന സമര സംഗമത്തിൻ്റെ പ്രചരണാർത്ഥം കൂരാച്ചുണ്ട് മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് സമാപിച്ചു. ഞായറാഴച്ച രാവിലെ കല്ലാനോട് സി.പി.ഐ.എം കൂരാച്ചുണ്ട് ലേക്കൽ കമ്മിറ്റി സെക്രട്ടറി കെ ജി അരുൺ ഉദ്ഘാടനം ചെയ്തു. കല്ലാനോട്, പൂവത്തുംചോല, കാളങ്ങാലി, ശങ്കരവയൽ, കേളോത്തുവയൽ, ഓഞ്ഞിൽ, പൊറാളി, മേലേ അങ്ങാടി, എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കൂരാച്ചുണ്ട് അങ്ങാടിയിൽ സമാപിച്ചു.
സമാപന സമ്മേളനം കെ എസ് കെ ടി യു ജില്ല കമ്മിറ്റി അംഗം എ.കെ മണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് മാർച്ച് ജാഥ ലീഡർ ടി . ആർ സുജേഷ്, ഡെപ്പ്യൂട്ടി ലീഡർ വി കെ വസീന, മാനേജർ ജസ്റ്റിൻ ജോൺ ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല പ്രസിഡണ്ട് സോണറ്റ് വി എസ് എന്നിവർ സംസാരിച്ചു.



Comments
Post a Comment