മദർതെരേസ അവാർഡ് : അൻവിതയ്ക്ക് ജന്മനാടിന്റെ ആദരവ്




കക്കയം : കുട്ടികളെ സാമൂഹിക സേവനത്തിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് ഫാ.ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ മദർ തെരേസ സേവന അവാർഡിന് അർഹയായ കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർഥിനി അൻവിത അജിയെ സെൽഫി ജനശ്രീ കക്കയം ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാനത്തെ ഹൈ സ്കൂൾ വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ടാണ് അൻവിത ഒരു ലക്ഷം രൂപയുടെ അവർഡിന് അർഹയായിരുന്നത്.

ജനശ്രീ ചെയർമാൻ ഡെന്നീസ് കമ്പകത്തേൽ അധ്യക്ഷത വഹിച്ചു. ജോസ് വലിയപറമ്പിൽ ഉപഹാരം കൈമാറി. നിസാം കക്കയം മുഖ്യപ്രഭാഷണം നിർവഹിച്ചു. അനു വല്ലയിൽ, ഷൗക്കത്ത് മായൻകുന്നത്ത്, സ്റ്റെല്ല തോട്ടുങ്കൽ, സിബി വല്ലയിൽ, അജി കണിച്ചേരി എന്നിവർ സംസാരിച്ചു.


കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ നടന്ന സ്നേഹാദരവിൽ കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ് ആൻഡ്രൂസ് കട്ടിക്കാന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, ജോൺസൻ കക്കയം, കുഞ്ഞാലി കോട്ടോല, നിസാം കക്കയം എന്നിവർ സംസാരിച്ചു.


ഫോട്ടോ : മദർതെരേസ സേവന അവാർഡ് ജേതാവ് അൻവിത അജിക്ക് ജോസ് വലിയപറമ്പിൽ ഉപഹാരം കൈമാറുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി