'വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്ത് കൊണ്ടുപോ' എന്ന് വിളിച്ചുപറഞ്ഞു, യുവാവിൻറെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പെൺ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നൽകുകയായിരുന്നു എന്ന് അൻസിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പെൺ സുഹൃത്തിനെതിരെ ഗുരതര ആരോപണവുമായി അൻസിലിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം.
നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അൻസിലിൻ്റെ ഉമ്മയോട് പറഞ്ഞതായാണ് അൻസിലിന്റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അൻസിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അൻസിലിന്റെ സുഹൃത്ത് പറയുന്നു.
സംഭത്തിൽ വ്യക്തത ലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകണം. തനിക്ക് വിഷം നൽകി എന്ന് അൻസിൽ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടിൽ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.

Comments
Post a Comment