പെരുവണ്ണാമൂഴിയിൽ കുരങ്ങുശല്യം രൂക്ഷം; വീട്ടുപറമ്പിലിറങ്ങിയാൽ തേങ്ങയേറ്

 




പെരുവണ്ണാമൂഴി:  കൂട്ടത്തടെയെത്തുന്ന കുരങ്ങുകൾ പറമ്പിലെ തെങ്ങിൽക്കയ റി തേങ്ങ പറിച്ചെറിയുന്നതി നാൽ മുറ്റത്തിറങ്ങാൻപോ ലും ഭയപ്പെടുകയാണ് പെ രുവണ്ണാമൂഴിയിലെ ഭിന്നശേ ഷിക്കാരനായ മഠത്തിനക ത്ത് ജോൺസന്റെ കുടുംബം. ഒന്നേകാൽ എക്കർ സ്ഥലമാ ണ് ജോൺസനുള്ളത്. വീട്ടു പറമ്പിലെ 54 തെങ്ങുകളിൽ നിന്നുള്ള ആദായമായിരു ന്നു പ്രധാന കാർഷികവരുമാ നം. വർഷത്തിൽ അയ്യായിര ത്തോളം തേങ്ങ മുൻപ് ലഭി ച്ചിരുന്നതാണ്.



ഇപ്പോൾ മച്ചിങ്ങയും കരി ക്കുമെല്ലാം കുരങ്ങുകൾപറി ച്ച് താഴേക്കിടുന്നതിനാൽ ഒരു തേങ്ങപോലും കിട്ടാത്ത സ്ഥി തിയാണെന്ന് ജോൺസൻ പറയുന്നു. പ്രശ്നം രൂക്ഷമായപ്പോൾ ഏതാനുംവർഷം മുൻപ് പത്തുതെങ്ങുകൾ ജോൺ സൺ മുറിച്ചുമാറ്റിയിരുന്നു.

വീടിന് മുകളിലേക്ക് കരി ക്കുകളും തേങ്ങയും എറി യാൻ തുടങ്ങിയതോടെ രണ്ട് മാസംമുൻപ് ഒരെണ്ണവും മു റിച്ചു. അടുത്തകാലത്താ ണ് കുരങ്ങുശല്യം രൂക്ഷമാ യത്. വനംവകുപ്പ് കുരങ്ങു കളെ പിടികൂടണമെന്നാവ ശ്യപ്പെട്ട് 2021-ൽ തെങ്ങിൻ ചുവട്ടിൽ ജോൺസൻ നി

രാഹാര സമരം നടത്തിയിരു ന്നു. ഡിഎഫ്ഒയുമായി ചർ ച്ച നടത്തി കുരങ്ങുകളെ പി ടികൂടാൻ കൂട് സ്ഥാപിക്കാമെ ന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. കൂട് സ്ഥാ പിച്ചതോടെ പതിനഞ്ചോളം കുരങ്ങുകൾ കുടുങ്ങിയിരു ന്നു. ഇവയെ കാട്ടിലേക്കുത എന്നെ തിരികെ വിടുകയാണു ണ്ടായത്. അതുകൊണ്ടാ ന്നും പ്രശ്നത്തിന് തെല്ലും കു റവുവന്നിട്ടില്ല. ഇപ്പോൾ മുറ്റ ത്തിറങ്ങിയാൽ തലയിൽ തേ ങ്ങയേറുകിട്ടുന്ന സ്ഥതിയാ ണെന്നും ജോൺസൻ പരാ തിപ്പെടുന്നു.

ഓനിപ്പുഴയോരത്താണ് ജോൺസന്റെ വീട്. വനമേ ഖലയിൽനിന്ന് മരക്കൊമ്പു കളിലൂടെ പുഴയുടെ മറുക രയിലേക്ക് ചാടിയാണ് കു രങ്ങുകൾ കൃഷിയിടത്തിലേക്ക് എത്തുന്നത്. മരക്കൊമ്പു കൾ മുറിച്ചുമാറ്റണമെന്ന കർ ഷകരുടെ ദീർഘകാലമായു ള്ള ആവശ്യത്തിനും നടപടി യുണ്ടായിട്ടില്ല. മലയണ്ണാനാ ണ് കരിക്ക് പറിച്ചെടുക്കുന്ന മറ്റൊരു ജീവി. കാട്ടാന, കാ ട്ടുപന്നി, കാട്ടുപോത്ത്, മല മാൻ എന്നിവയെല്ലാം കൃഷി യിടത്തിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നുണ്ട്. ഇടിവിളക്കൃഷിയൊന്നും ചെ യ്യാൻ പറ്റാതായി. പ്രദേശ ത്തെ കർഷകരെല്ലാം സമാ നമായ വന്യമൃഗപ്രശ്നം നേരിടു ന്നുണ്ട്. ജോൺസന്റെ പരാ തിയെത്തുടർന്ന് കഴിഞ്ഞദി വസം പെരുവണ്ണാമൂഴി ഫോ റസ്റ്റ് റെയ്ഞ്ച് ഓഫീസർ എ.സി. സുധീന്ദ്രനും പഞ്ചാ യത്തംഗം രാജേഷ് തറവട്ട ത്തും ജോൺസന്റെ കൃഷിയിടം സന്ദർശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി