മലയോര ഹൈവേ: 28-ാം മൈൽ തലയാട് റോഡ് ചെളിക്കുളം
കൂരാച്ചുണ്ട് : മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന 28-ാം മൈൽ - തലയാട് റോഡിൽ 28-ാം മൈൽ ഭാഗത്ത് റോഡ് ചെളിക്കുളമായതോടെ യാത്ര ദു രിതമായി. മഴയത്ത് പ്രവൃത്തി നടക്കുന്ന മേഖലയിൽ ക്വാറി അവശിഷ്ടമിടാത്തതാണു ഗതാ ഗത പ്രശ്‌നത്തിനു കാരണം.
കക്കയം, കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കു ദിവ സേന ഒട്ടേറെ ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന പ്രധാന റുട്ടാണിത്. സ്‌കൂൾ ബസ് ഉൾപ്പെടെ വി ദ്യാർഥികളും ആശ്രയിക്കുന്നത് ഈ പാതയെയാണ്. ബൈക്കുക ളിൽ സഞ്ചരിക്കുന്നവർ ചെളിക്കു ഴിയിൽ മറിഞ്ഞു വീഴുന്നതും പതിവായിട്ടുണ്ട്. അശാസ്ത്രീയ മായ നിർമാണ പ്രവൃത്തിയാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാര ണമെന്ന് പരാതി ഉയർന്നു. റോ ഡ് താൽക്കാലികമായി ക്വാറിവേ സ്‌റ്റിട്ടു ഗതാഗതയോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി യെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment