48 -മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു

 




48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: ടൊവിനോ തോമസും റിമ കല്ലിങ്കലും പുരസ്കാരം ഏറ്റുവാങ്ങി

 കൊച്ചിയിൽ നടന്ന ചടങ്ങിൽ സഹകരണമന്ത്രി വി എൻ വാസവനിൽ നിന്ന് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസും മികച്ച നടിയ്ക്കുള്ള അവാർഡ് റിമ കല്ലിങ്കലും ഏറ്റു വാങ്ങി. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു.


മികച്ച നവാഗത പ്രതിഭക്കുള്ള അവാർഡ് ഇരു നിറത്തിൻ്റെ സംവിധായകൻ ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസിനു ജഗദീഷ് സമ്മാനിച്ചു.



 മികച്ച സിനിമയ്ക്കുള്ള അവാർഡ് ഫെമിനിച്ചി ഫാത്തിമ നേടി.


രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ചിന്നു ചാന്ദിനി, ഷംല ഹംസ എന്നിവർ പങ്കിട്ടു. സൈജു കുറുപ്പാണ് രണ്ടാമത്തെ മികച്ച നടൻ. റൂബി ജൂബിലി പുരസ്കാരം നടൻമാരായ ബാബു ആന്റണി, ജഗദീഷ് എന്നിവർ കരസ്ഥമാക്കി.


 പ്രസിഡന്‍റ് ഡോ. ജോർജ് ഓണക്കൂർ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് സെക്രട്ടറി എ.ചന്ദ്രശേഖർ ഉൾപ്പെടെ ചലച്ചിത്ര സാംസ്കാരിക മേഖലകളിലെ പ്രമുഖർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി