ചക്കിട്ടപാറ, കൂരാച്ചുണ്ട് മലയോരങ്ങളിലൂടെ 25 വർഷമായുള്ള ബസ് റൂട്ടിൽ നിന്ന് ചക്കിട്ടപാറ റൂട്ട് ഒഴിവാക്കാൻ നീക്കം


 🖊️ജോബി മാത്യു 

ചക്കിട്ടപാറ /കൂരാച്ചുണ്ട് : മലയോരത്ത് കഴിഞ്ഞ 25 വർഷമായുള്ള സ്വകാര്യ ബസ് സർവീസ് റൂട്ട് മാറ്റാൻ നീക്കമെന്ന് പരാതി ഉയർന്നു. കക്കയം - കൂരാച്ചുണ്ട് - നരിനട -ചക്കിട്ടപാറ - പെരുവണ്ണാമൂഴി -കടിയങ്ങാട് - കുറ്റ്യാടി - തലശ്ശേരി റൂട്ടിലോടുന്ന പ്രൈവറ്റ് ബസി ന്റെ റൂട്ട് മാറ്റാനുള്ള നിർദേശം 26ന് നടക്കുന്ന ആർടിഎ മീറ്റിങ്ങിൽ അജണ്ടയിൽ ഉൾപ്പെടു ത്തിയതായി അറിയുന്നു.

നരിനട - ചക്കിട്ടപാറ - പെരുവണ്ണാമൂഴി റൂട്ട് ട്രിപ് ഒഴിവാക്കി കൂരാച്ചുണ്ട് - കുളത്തുവയൽ -പേരാമ്പ്ര റൂട്ടിലാക്കാനാണു ശ്രമിക്കുന്നത്. ചക്കിട്ടപാറ റൂട്ടിൽ സർവീസിന് ആളില്ലാത്തതിനാൽ നഷ്ടമാണെന്നാണു ബസുടമ കൾ പറയുന്നത്. 

വർഷങ്ങളായി ചക്കിട്ടപാറ പഞ്ചായത്തിലെ ഒട്ടേ റെ യാത്രക്കാർ ആശ്രയിക്കുന്ന ബസ് സർവീസാണ് ഇത്. ബസ് സർവീസ് പൊതുവേ കുറവുള്ള മലയോര മേഖലയിൽ നിലവിലെ പെർമിറ്റ് കൂടി ഇല്ലാതാകുന്നതോ ടെ യാത്രാപ്രശ്നം രൂക്ഷമാകും. ബസ് റൂട്ട് ഇല്ലാതാക്കാനുള്ള നീ ക്കത്തിൽ ശക്തമായ പ്രതിഷേ ധം ഉയരുന്നുണ്ട്. ബസ് സർവീസ് നിലനിർത്താൻ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ അടിയന്ത രമായി ഇടപെടണമെന്ന് ജന ങ്ങൾ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി