കർഷക ദിനാചരണം 2025

 



 കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താ ഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനാചാരണം 1201 ചിങ്ങം -1 ന് (2025ആഗസ്റ് 17) കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് തൈ നനച്ചു കൊണ്ട് പ്രസിഡൻറ് ഓകെ അമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി. വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാജി. പി പി സ്വാഗതം പറഞ്ഞു.


 ചടങ്ങിൽ ബ്ലോക്ക് മെമ്പർ കൂരാച്ചുണ്ട് ഡിവിഷൻ അഡ്വക്കേറ്റ് ഹസീന വി കെ ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി പുതിയ കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി എബ്രഹാം ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു,വാർഡ് മെമ്പർമാരായ വിൽസൺ മംഗലത്ത് പുത്തൻപുരയിൽ,ജെസ്സി ജോസഫ്,അരുൺ ജോസ്,സിനി ഷിജോ ,സിഡിഎസ് ചെയർപേഴ്സൺ ,ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്, A ഗ്രേഡ് പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രസിഡണ്ട് ,കാർഷിക വികസന സമിതി അംഗങ്ങൾ ബാങ്ക് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. 

 ചടങ്ങിൽ വിവിധ കാർഷിക മേഖലയിൽ മികവ് തെളിയിച്ച 10 കർഷകരെ ആദരിച്ചു.   കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ വിവിധ പദ്ധതികളെ കുറിച്ചും ജനകീയാസൂത്രണ പദ്ധതികളെ കുറിച്ചും കൃഷി ഓഫീസർ രാജി പി പി വിശദീകരണം നടത്തി. നിറച്ച മൺചട്ടിയിൽ പച്ചക്കറി തൈ നൽകി കൊണ്ട് പച്ചക്കറി ഉല്പാദന യജ്ഞം പഞ്ചായത്ത് തല ഉൽഘാടനവും നിർവഹിച്ചു.


 പരിപാടിയിൽ ചക്ക,മാങ്ങ , പൈനാപ്പിൾ , നേന്ത്രക്കായ, കപ്പ തുടങ്ങിയവയുടെ അൻപതോളം മൂല്യ വർദ്ധിത ഉത്പന്നങ്ങളെക്കുറിച്ചു സംസ്ഥാന അവാർഡ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷൈല ജോസ് അറക്കൽ മൂല്യവർദ്ധിത ഉത്‌പന്നങ്ങളെക്കുറിച്ച് ക്ലാസെടുത്തു.


വകുപ്പിൻ്റെ

1. കതിർ രജിസ്ട്രേഷൻ

2.അഗ്രി സ്റ്റാക്ക് 

രജിസ്ട്രേഷൻ,

3. AIMS രജിസ്ട്രേഷൻ,

4. SMAM രജിസ്ട്രേഷൻ,

5. സോയിൽ സാമ്പിൾ കലക്ഷൻ

6. അഗ്രി ക്ലിനിക്ക്, എന്നിവ

സംഘടിപ്പിച്ചു,


 മിത്ര കൃഷി കൂട്ടം മസാല യൂണിറ്റിൻ്റ യും ഗ്രാമ പ്രഭ എഫ് പി ഒ യുടെയും ,ഹോളി ഏദൻ ഓർഗാനിക്ക് പ്രൊഡക്ഷൻ യൂണിറ്റിൻ്റെ പ്രദർശന വും വിൽപ്നയും നടത്തി. ചടങ്ങിൽ കൃഷി അസിസ്റ്റൻറ് പ്രബിത ടി വി നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി