കാലവർഷം 2025 : കേരളത്തിൻ്റെ ചിറാപുഞ്ചിയായി കക്കയം




കൂരാച്ചുണ്ട് : കേരളത്തിൽ ഇത്തവണ കാലവർഷം എത്തിയ ശേഷം ഏറ്റവുമധികം മഴ പെയ്തത് കക്കയത്ത്. മേയ് 24 മുതൽ ജൂ ലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം കോഴിക്കോട് കക്കയം ഡാം പ്രദേശത്ത് ലഭിച്ചത് 464.03 സെന്റീമീറ്റർ മഴയാണ്.

കഴിഞ്ഞ വർഷം ജൂലൈ 30ന് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖലയിലുള്ള വാളാംതോട്ടിൽ ഈ കാലയളവിൽ 428.4 സെൻ്റി മീറ്റർ മഴ ലഭിച്ചു. ഇടുക്കിയിലെ പെട്ടിമുടി ന്യാമക്കാട് 410.275 സെന്റീമീറ്റർ മഴയും ലഭിച്ചു.

കണ്ണൂർ അതിർത്തിയിലെ പുളിങ്ങോമിൽ 401.56 സെന്റി മീറ്റർ മഴ ലഭിച്ചപ്പോൾ വയനാട് നിരവിൽപ്പുഴയിൽ 393.2 സെന്റീമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്. പയ്യാവൂരിൽ 347.99 സെന്റീ മീറ്ററും കൊട്ടിയൂരിൽ 339.24 സെന്റിമീറ്ററും മഴ പെയ്തിട്ടു ണ്ട്. വിലങ്ങാടിനു സമീപം വാണി മേലിൽ 302.09 സെന്റീമീറ്റർ മഴ പെയ്തിട്ടുണ്ട്.

വയനാട്ടിൽ തരിയോട് 291.7 സെൻ്റീമീറ്ററും ലക്കിടിയിൽ 290.1 സെന്റീമീറ്ററും മഴയാണു ലഭിച്ചത്. പുത്തുമലയിൽ 286.3 സെന്റീമീറ്റർ മഴ പെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി